സിനിമ

ഗ്ലാമര്‍ വേഷത്തിന്റെ പേരില്‍ അവഹേളനം; പ്രതികരിച്ച് ആരാധ്യ ദേവി

താന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വേഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സാരി താരമായ നടി ആരാധ്യ ദേവി. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ആരാധ്യ നേരത്തെ പറഞ്ഞത് ട്രോളുകളില്‍ നിറഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് അങ്ങനെ പറഞ്ഞതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് നടി അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന നെഗറ്റിവിറ്റിക്കും ട്രോളുകള്‍ക്കുമെതിരെയാണ് ഇപ്പോള്‍ ആരാധ്യ രംഗത്തെത്തിയിരിക്കുന്നത്.

'ഞാന്‍ സിനിമയിലും അഭിമുഖങ്ങളിലും ധരിക്കുന്ന വസ്ത്രങ്ങളെ നെഗറ്റീവ് കമന്റുകളും ട്രോളുകളും പങ്കുവച്ച് വിമര്‍ശിക്കുന്നത് കണ്ടു. മറ്റ് നടിമാരും ഇതുപോലെ തന്നെയാണ് വസ്ത്രം ധരിക്കുന്നത്, പിന്നെ എന്തിനാണ് എന്നെ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത്? ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ക്യാമറയെ അഭിമുഖീകരിക്കുന്നതിനും സിനിമയെ മനസിലാക്കുന്നതിനും മുമ്പാണ്.''

''മറ്റ് വ്യക്തികളെ പോലെ കരിയറിന്റെ ആവശ്യപ്രകാരം എന്റെ വീക്ഷണവും കാഴ്ചപ്പാടുകളും മാറും. സാരി എന്ന സിനിമ വന്നപ്പോള്‍, കഥയും കഥാപാത്രവുമാണ് എന്നെ ആകര്‍ഷിച്ചത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഗ്ലാമര്‍ സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമെന്ന് ഞാന്‍ മനസിലാക്കി. ഒരു നടിയായതിന് ശേഷം, മറ്റ് നടിമാര്‍ ചെയ്യുന്നത് പോലെ ഓരോ സന്ദര്‍ഭത്തിന് അനുസരിച്ച് വ്യത്യസ്തമായി ഞാന്‍ വസ്ത്രധാരണം ചെയ്യണം.'

'എന്നെ ട്രോളുന്നവരോട് പറയട്ടെ, നിങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍, എനിക്ക് എന്നെ കുറിച്ചുള്ള ധാരണയില്‍ എന്നെ നെഗറ്റീവ് ആയി കമന്റ് ചെയ്യണം എന്നുണ്ടെങ്കില്‍, അത് ഞാന്‍ നിങ്ങളുടെ വിധി നിര്‍ണയത്തിന് വിടുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍, ഞാന്‍ ചെയ്യാം എന്നേറ്റ കഥാപാത്രത്തോട് പരിപൂണ്ണമായി നീതി പുലര്‍ത്തേണ്ടതുണ്ട്. എന്റെ തീരുമാനങ്ങള്‍, എന്റെ ദൃഢവിശ്വാസത്തില്‍ ഊന്നിയാവും, മറ്റുള്ളവരുടെ നെഗറ്റിവിറ്റിയെ അപേക്ഷിച്ചല്ല.''

''എനിക്ക് താല്‍പ്പര്യമുള്ളടുത്തോളം ഞാന്‍ ഏത് വേഷവും ചെയ്യും. ആ കഥാപാത്രത്തോടും സിനിമയോടും ഞാന്‍ നീതി പുലര്‍ത്തും. എന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി. അല്ലാത്തവരോട് പറയട്ടെ, എന്റെ യാത്ര എന്റെത് മാത്രമാണ്. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ ക്യാമറയുടെ മുന്നില്‍ എത്തിയ അതേ ആത്മവിശ്വാസത്തോടും പാഷനോടും കൂടി ഞാന്‍ ചെയ്യും. ജീവിതം എന്റെതാണ്, തീരുമാനങ്ങളും'' എന്നാണ് ആരാധ്യ പറയുന്നത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions