യു.കെ.വാര്‍ത്തകള്‍

പുഷ്പാ സിബിയുടെ പൊതുദര്‍ശനം ഞായറാഴ്ച

നോര്‍ത്ത് വെയില്‍സ് കോള്‍വിന്‍ ബേയില്‍ അന്തരിച്ച പുഷ്പ സിബിയുടെ പൊതുദര്‍ശനം മാര്‍ച്ച് രണ്ടിന് നടക്കും. ഞായറാഴ്ചവൈകിട്ട് മൂന്നു മണി മുതല്‍ അഞ്ചു മണി വരെ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. ഫാ. ജോര്‍ജ് അരീകുഴിയുടെ കാര്‍മ്മികത്വത്തില്‍ നാലു മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദേവാലയത്തിലേക്ക് എത്തിച്ചേരണം. സംസ്‌കാരം പിന്നീട് കേരളത്തില്‍ വച്ചായിരിക്കും നടക്കുക. പുഷ്പയുടെ വേര്‍പാടില്‍ നോര്‍ത്ത് വെയില്‍സ് മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

കാന്‍സര്‍ ബാധിച്ചാണ് പുഷ്പ സിബ മരിച്ചത്. നോര്‍ത്ത് വെയില്‍സ് മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യയാണ്. കുറച്ചു കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു പുഷ്പ. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.

ദേവാലയത്തിന്റെ വിലാസം

St. Joseph Catholic Church, Colwyn Bay - LL29 7LG

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions