യു.കെ.വാര്‍ത്തകള്‍

കരാറില്‍ ഒപ്പുവെച്ച് ജിപിമാര്‍; രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍

രോഗികള്‍ക്ക് ഓണ്‍ലൈനില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും, പതിവ് ഡോക്ടര്‍മാരെ കാണാന്‍ ആവശ്യപ്പെടാനും കഴിയുന്ന തരത്തില്‍ ഇംഗ്ലണ്ടിലെ ജിപിമാരുമായി പുതിയ കരാര്‍ അംഗീകരിച്ചതായി സര്‍ക്കാര്‍.
പുതിയ കരാറിലൂടെ ജനറല്‍ പ്രാക്ടീസുകള്‍ക്ക് പ്രതിവര്‍ഷം 889 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കും. ചുവപ്പുനാട കുറയ്ക്കുന്നതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് രോഗികളെ കാണാന്‍ കൂടുതല്‍ സമയവും ലഭിക്കുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുനന്ത്.

ഫാമിലി ഡോക്ടര്‍മാരെ തിരികെ കൊണ്ടുവരുമെന്നും, അതിരാവിലെ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ഫോണില്‍ മത്സരിക്കുന്നത് അവസാനിപ്പിക്കുമെന്നും ലേബര്‍ ഗവണ്‍മെന്റ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ജനറല്‍ പ്രാക്ടീസുകളെ തിരിച്ചെത്തിക്കാനുള്ള സുപ്രധാനമായ ആദ്യ നടപടിയാണ് കരാറെന്ന് ബിഎംഎ പ്രതികരിച്ചു.

ജിപി സര്‍ജറികള്‍ എന്‍എച്ച്എസിന്റെ പ്രവേശന കവാടമാണെന്നാണ് കരുതുന്നതെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷമായി കനത്ത സമ്മര്‍ദത്തിലാണ്. രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ക്ക് നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നത് തിരിച്ചടിയായി മാറിയിരുന്നു.

ജീവനക്കാരുടെ ശമ്പളം, റിപ്പയര്‍, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ എന്നിങ്ങനെ ഉയരുന്ന ചെലവുകള്‍ക്കായി 800 മില്ല്യണ്‍ പൗണ്ട് അധികമാണ് പുതിയ കരാര്‍ സമ്മാനിക്കുന്നത്. വ്യത്യസ്ത ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരെ നിയോഗിക്കാന്‍ സര്‍ജറികള്‍ക്ക് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി അനുവദിക്കുന്നതിന് പുറമെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ജിപിമാര്‍ക്ക് കൂടുതല്‍ പണവും ലഭിക്കും.

തകര്‍ന്ന എന്‍എച്ച്എസിനെ ശരിയാക്കാനുള്ള നടപടികളുടെ ആദ്യ പടിയാണ് ഇതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഒരു ദശകത്തിലേറെയായി എന്‍എച്ച്എസിനെ അപേക്ഷിച്ച് ജിപിമാര്‍ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ചു. എന്നാല്‍ ലക്ഷ്യങ്ങള്‍ ഉയര്‍ന്നു. ഇതാണ് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കിയത്. ജിപിമാരുടെ സമയം കവരുന്ന ചുവപ്പുനാട അഴിച്ച്, ഇവര്‍ക്ക് 889 മില്ല്യണ്‍ പൗണ്ട് നല്‍കി പിന്തുണയും ഉറപ്പാക്കുകയാണ് ഗവണ്‍മെന്റ്, സ്ട്രീറ്റിംഗ് പറഞ്ഞു.


  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions