യു.കെ.വാര്‍ത്തകള്‍

നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗം; രോഗികളുടെ എണ്ണത്തില്‍ 150% വര്‍ധന

യുകെ നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലെന്ന് ആരോഗ്യ വകുപ്പ് . അടുത്തിടെ രോഗം പിടിപെട്ടവര്‍ പോലും വീണ്ടും വൈറസിന്റെ ഭീഷണിയിലാണെന്നാണ് മുന്നറിയിപ്പ്. മനംപുരട്ടല്‍, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വൈറസ് ഏറ്റവും ഉയര്‍ന്ന തോതിലാണ് വ്യാപിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി യുകെഎച്ച്എസ്എ ലീഡ് എപ്പിഡെമോളജിസ്റ്റ് ആമി ഡഗ്ലസ് പറയുന്നു.

ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 150% അധികമാണ്. ആളുകള്‍ക്ക് ഇത്രയേറെ രോഗം സമ്മാനിക്കുന്ന ഇപ്പോഴത്തെ നോറോവൈറസ് സ്‌ട്രെയിന്‍ പ്രത്യേക തരത്തിലുള്ളതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നു. മുന്‍പ് രോഗം പിടിപെട്ടവര്‍ക്ക് പോലും പ്രതിരോധശേഷി ഇല്ലെന്നതാണ് ഈ സംശയത്തിന് ഇടയാക്കുന്നത്.

അതുകൊണ്ട് തന്നെ ഈയടുത്ത് പോലും നോറോവൈറസ് പിടിപെട്ടവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അത്ര സാധാരണമല്ലാത്ത ഈ സ്‌ട്രെയിന്‍ ഇപ്പോള്‍ 29% കേസുകള്‍ക്കും കാരണമാകുകയാണ്. ശര്‍ദ്ദിലും, വയറ്റിളക്കവും പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ 48 മണിക്കൂര്‍ നേരം ആശുപത്രികള്‍ സന്ദര്‍ശിക്കുകയോ, കെയര്‍ ഹോമില്‍ പോകുകയോ, സ്‌കൂള്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ഒഴിവാക്കുകയോ വേണമെന്ന് ആമി ഡഗ്ലസ് വ്യക്തമാക്കി.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions