യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ ടിക്കറ്റ് നിരക്ക് 4.6% കൂട്ടും; നിരക്ക് വര്‍ധിക്കുന്നത് 12 വര്‍ഷത്തിനിടെ ആദ്യമായി

ബ്രിട്ടനില്‍ ഇപ്പോള്‍ നിരക്ക് വര്‍ധനയുടെ സമയമാണ്. സകല മേഖലയിലും നടക്കുന്ന വിലക്കയറ്റം ആണ്. ശമ്പളം വര്‍ധിപ്പിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കി. ഒടുവിലായി ഇപ്പോള്‍ ട്രെയിന്‍ നിരക്കുകള്‍ക്ക് പ്രഖ്യാപിച്ച വര്‍ധനയും നിലവില്‍ വരികയാണ്.

നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ നിരക്കുകളില്‍ 4.6% വര്‍ധനവാണ് നേരിടേണ്ടത്. സാധാരണ നിരക്കുകള്‍ക്ക് പുറമെ മിക്ക റെയില്‍കാര്‍ഡുകളുടെയും നിരക്ക് ഉയരും. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ നീക്കം. ചില കാര്‍ഡുകള്‍ക്ക് 17% നിരക്ക് വര്‍ധിച്ച് 30 പൗണ്ടില്‍ നിന്നും 35 പൗണ്ടായി ചെലവ് ഉയരും.

അതേസമയം, ഓരോ ആഴ്ചയും ആയിരക്കണക്കിന് സര്‍വ്വീസുകളാണ് അവസാന നിമിഷം മുടങ്ങുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ എല്ലാ ഞായറാഴ്ചയും 554 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ 672 സര്‍വ്വീസുകളും നഷ്ടമാകുന്നു.

ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് പഠനം അനുസരിച്ച് ലണ്ടനിലേക്കുള്ള 12 പതിവ് റൂട്ടുകളില്‍ വാര്‍ഷിക റെയില്‍ സീസണ്‍ ടിക്കറ്റിന് ചെലവ് 6000 പൗണ്ടിന് മുകളിലേക്കാണ് ഉയരുന്നത്. റെയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിലും ഇത് ഉള്‍പ്പെടണമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

ഇതിന് പുറമെ അടുത്ത മാസം ഗ്യാസ്, വൈദ്യുതി, വെള്ളം, കൗണ്‍സില്‍ ടാക്‌സ് വര്‍ധനവുകളും കുടുംബങ്ങളെ തേടി എത്തുന്നുണ്ട്. ജീവിതച്ചെലവുകള്‍ ഉയരുന്നതിന്റെ ആഘാതം നേരിടുന്ന സാധാരണക്കാര്‍ക്ക് ഇത് മറ്റൊരു ഷോക്കായി മാറുമെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

തുടര്‍ച്ചയായ മൂന്നാം പാദത്തിലും എനര്‍ജി പ്രൈസ് ക്യാപ്പ് വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ശരാശരി വാര്‍ഷിക ബില്ലുകള്‍ 1849 പൗണ്ടിലേക്ക് ഉയരുന്ന തരത്തിലാണ് ക്യാപ്പ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ നിരക്ക് 6.4% വാര്‍ഷിക വര്‍ധനവാണ് സമ്മാനിക്കുന്നത്, ഏകദേശം 9.25 പൗണ്ട് പ്രതിമാസ വര്‍ധന. ഡയറക്ട് ഡെബിറ്റ് വഴി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുന്ന കുടുംബങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions