യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ 75 കാരനെ മര്‍ദ്ദിച്ച് കൊന്നു; പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ലണ്ടന്‍ : തലസ്ഥാന നഗരിയായ ലണ്ടനില്‍ 75 വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.

ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഇതേ തുടര്‍ന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 14, 16, 17 വയസ്സുള്ള പെണ്‍കുട്ടികളാണ് അറസ്റ്റിലായത്. ഇര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ടയാള്‍ ബൊളീവിയന്‍ പൗരനാണെന്ന് സൂചനയുണ്ട്.

മൂന്ന് പേര്‍ കസ്റ്റഡിയിലാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മെറ്റ് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ വാലര്‍ അറിയിച്ചു. ഫോറന്‍സിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions