ചരമം

ഈസ്റ്റ് ഹാമില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അന്തരിച്ചു


പതിനഞ്ച് വര്‍ഷത്തിലേറെയായി ലണ്ടനില്‍ ജോലി ചെയ്ത് വരുകയായിരുന്ന യുകെ മലയാളി അന്തരിച്ചു. ഈസ്റ്റ് ഹാമില്‍ താമസിച്ചിരുന്ന ഡെന്‍സില്‍(53) ആണ് മരണമടഞ്ഞത്. തിരുവനന്തപുരം വേളിയാണ് ഡെന്‍സിലിന്റെ കേരളത്തിലെ സ്വദേശം

പക്ഷാഘാതത്തെ തുടര്‍ന്ന് കുറെ നാളുകളായി ന്യൂഹാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയര്‍ ഹോമിന്റെ പ്രചരണത്തിലേയ്ക്ക് മാറിയിരുന്നു . തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെന്‍സിലാണ് ഭാര്യ, അലീഷ്യ ഡെന്‍സില്‍, ഡിഫെസിയ ഡെന്‍സില്‍ എന്നിവര്‍ മക്കളാണ്. ഡെന്‍സിലിന്റെ ഭാര്യയും മക്കളും കേരളത്തില്‍ ആണ് താമസിച്ചിരുന്നത്.

ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ച് നാട്ടില്‍ ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വദേശത്ത് എത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് കുടുംബം താത്പര്യപ്പെടുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.



  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions