യു.കെ.വാര്‍ത്തകള്‍

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി 'സിക്ക് പേ' അവകാശം; 1.3 മില്ല്യണ്‍ ജോലിക്കാര്‍ക്ക് ഗുണം ചെയ്യും

കുറഞ്ഞ വരുമാനക്കാരായ ഒരു മില്ല്യണിലേറെ വരുന്ന ജോലിക്കാര്‍ക്ക് ചരിത്രത്തില്‍ ആദ്യമായി സിക്ക് പേ ലഭിക്കാന്‍ അവകാശം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ലേബര്‍ മന്ത്രിമാര്‍. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം.

നിലവില്‍ ജോലിക്കാര്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തിലേറെ ഓഫെടുത്തിരിക്കണമെന്നും, സ്റ്റാറ്റിയൂട്ടറി സിക്ക് പേ യോഗ്യത നേടാന്‍ ആഴ്ചയിലെ വരുമാന പരിധി 123 പൗണ്ടായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത് മാറ്റി കുറഞ്ഞ വരുമാനക്കാര്‍ക്ക് വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്ന തരത്തിലാണ് ഭേദഗതി വരുന്നത്.

118.75 പൗണ്ട് ആഴ്ചയില്‍ വരുമാനമുള്ളവര്‍ക്ക് രോഗം ബാധിക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ സിക്ക് പേ ക്ലെയിം ചെയ്യാമെന്നാണ് പുതിയ രീതി. പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതോടെ 1.3 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 100 പൗണ്ട് വരെ മെച്ചമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എംപ്ലോയ്‌മെന്റ് റൈറ്റ് ബില്ലിന്റെ ഭാഗമായുള്ള പ്രഖ്യാപനങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തുമെന്ന് ബിസിനസ്സുകള്‍ ആശങ്കപ്പെടുന്നുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജോലിക്കാര്‍ അസുഖബാധിതരായാല്‍ വീട്ടിലിരിക്കണോ, ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തണോ എന്ന കാര്യത്തില്‍ സംശയിച്ച് ഇരിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍ പറഞ്ഞു. ഒരാള്‍ക്കും ആരോഗ്യം ശ്രദ്ധിക്കണോ, വരുമാനം ഉണ്ടാക്കണോ എന്നത് തമ്മില്‍ തെരഞ്ഞെടുക്കേണ്ട അവസ്ഥ വരരുത്, ഇതിനാലാണ് ഈ സുപ്രധാന മാറ്റം, കെന്‍ഡാല്‍ വ്യക്തമാക്കി.

അതേസമയം, കാര്യങ്ങള്‍ ഇവിടെ വെച്ച് നിര്‍ത്തരുതെന്നാണ് ടിയുസി ജനറല്‍ സെക്രട്ടറി പോള്‍ നൊവാകിന്റെ ആവശ്യം. എന്നാല്‍ ആദ്യ ദിവസം മുതല്‍ തന്നെ സിക്ക് പേ നേടാന്‍ ജോലിക്കാര്‍ക്ക് അവകാശം നല്‍കുന്നത് അവധിയെടുക്കല്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് ചില ബിസിനസ്സ് ഗ്രൂപ്പുകളുടെ വിമര്‍ശനം.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions