യു.കെ.വാര്‍ത്തകള്‍

യുകെ മലയാളി സമൂഹത്തിനു വേദനയായി സ്വിന്‍ഡണില്‍ 11 വയസുള്ള മലയാളി പെണ്‍കുട്ടി മരണമടഞ്ഞു


യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി മലയാളി ബാലികയുടെ വിയോഗം. സ്വിന്‍ഡണിലെ സ്മിത - തോമസ് ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ്(11) ആണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. തുടര്‍ന്ന് ചികിത്സകളും നടന്നു വരവേയാണ് ഐറിനെ തേടി മരണമെത്തിയത്. നാട്ടില്‍ കോട്ടയം ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുദര്‍ശനവും നടത്തിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുപോവുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുവാനായി വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

ലണ്ടനിലെ മലയാളി നഴ്‌സ് മാമ്മന്‍ വി. തോമസ് നാട്ടില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞെന്ന ദുഃഖ വാര്‍ത്തയ്ക്കു പിന്നാലെയാണ് ഐറിന്റെ മരണ വാര്‍ത്ത പുറത്തുവന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions