നാട്ടുവാര്‍ത്തകള്‍

'പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കുന്നതിന് തടസ്സമില്ല, നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്- എം വി ഗോവിന്ദന്‍

'പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസമില്ല.

ഇതൊരു സുപ്രഭാതത്തില്‍ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേരത്തെ പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ടെന്നുമായിരുന്നു എംവി ഗോവിന്ദന്‍ നേര്യത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

'ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാന്‍ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനിക കാഴ്‌ചപ്പാടില്‍ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും' -എം വി ഗോവിന്ദന്‍ പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions