നാട്ടുവാര്‍ത്തകള്‍

'രാഷ്ട്രീയത്തിലിറങ്ങാന്‍ കാസ'; തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ളിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും, മറ്റിടത്ത് ബിജെപിക്ക് പിന്തുണ

രാഷ്ട്രീയത്തിലിറങ്ങാന്‍ നീക്കവുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടി രൂപീകരണത്തിന്റെ പഠനങ്ങള്‍ നടത്തിയതായി കാസ ഭാരവാഹികള്‍ അറിയിച്ചു. തങ്ങള്‍ക്ക് സ്വാധീന സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെത്താനും മറ്റിടങ്ങളില്‍ ബിജെപിക്ക് പിന്തുണ നാല്കാനുമാണ് നീക്കമെന്നാണ് സൂചന.

വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് കാസ ഭാരവാഹികള്‍ അറിയിച്ചത്. മറ്റിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് കാസയുടെ നീക്കം. പാര്‍ട്ടി രൂപവത്കരണത്തിന് പഠനങ്ങള്‍ നടത്തിയതായാണ് ഭാരവാഹികള്‍ അറിയിക്കുന്നത്. എന്നാല്‍, പാര്‍ട്ടി രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററിന്റെ ഔദ്യോഗിക പ്രതികരണം.

അതേസമയം, തദ്ദേശതിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ യുവതി-യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കും. അങ്ങനെയുള്ളവരെ കണ്ടെത്തുകയും പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനുള്ള തീരുമാനം എടുത്ത് പ്രവര്‍ത്തനം തുടങ്ങിയെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന ഉത്തരമാണ് കെവിന്‍ പീറ്റര്‍ നല്‍കിയതെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

'കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്. കേരള കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. വിശ്വാസ്യത നഷ്‌ടപ്പെട്ടു. കറകളഞ്ഞ, ദേശീയതയ്ക്കൊപ്പം നില്‍ക്കുന്ന വലത് രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ള സ്പെയ്‌സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഭാവിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്‌താല്‍ അപ്പോള്‍ ആ തീരുമാനം എടുക്കും'- കെവിന്‍ പീറ്റര്‍ പറഞ്ഞു.

  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions