യു.കെ.വാര്‍ത്തകള്‍

നഴ്സ് ബീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരം 11ന്

ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മാഞ്ചസ്റ്ററിലെ മലയാളി നഴ്സ് ബീന മാത്യു ചമ്പക്കര (53) യ്ക്ക് ഈമാസം 11ന് അന്ത്യയാത്രയേകും. പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും രാവിലെ പത്തു മണിയ്ക്ക് സെന്റ്. ഹഗ് ഓഫ് ലിങ്കണ്‍ ആര്‍ സി ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ഓടെ സതേണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. മാഞ്ചസ്റ്ററിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന ബീന കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ആറു മാസക്കാലമായി ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് ഫെബ്രുവരി 27ന് അന്ത്യം സംഭവിച്ചത്.

മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്ത് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി), ആല്‍ബെര്‍ട് (മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍), ഇസബെല്‍ (ആംസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥി) മറ്റു കുടുംബാംഗങ്ങളും എല്ലാം മരണസമയത്ത് ബീനയുടെ അടുത്തുണ്ടായിരുന്നു.

കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

2003ല്‍ മാഞ്ചസ്റ്ററില്‍ വന്നപ്പോള്‍ മുതല്‍ ട്രാഫോര്‍ഡിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ സജീവമായിരുന്നു ബീന. അകാലത്തിലുണ്ടായ ബീനയുടെ വേര്‍പാട് മൂലം ട്രാഫോര്‍ഡ് മലയാളി അസോസിയേഷനുണ്ടായ വേദന ചെറുതല്ല. ഇവിടുത്തെ സാമൂഹിക - സാംസ്‌കാരിക - മതപരമായ കാര്യങ്ങളിലെല്ലാം തന്നെ ബീനയുടെ കുടുംബം സജീവമായി പങ്കെടുക്കുകയും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു കുടുംബം.

ബീനയുടെ നിര്യാണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions