നാട്ടുവാര്‍ത്തകള്‍

'അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതല്ല, മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടിയതാണ്': ഗായിക കല്‍പനയുടെ മകള്‍

പ്രശസ്ത പിന്നണി ഗായിക കല്‍പന രാഘവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മകള്‍ ദയാ പ്രസാദ് പ്രഭാകര്‍. തന്റെ അമ്മയുടേത് ആത്മഹത്യാ ശ്രമമല്ലെന്നും മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടി പോയതാണെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ അമ്മയ്ക്ക് ഒരു പ്രശ്നവുമില്ല. അവര്‍ പൂര്‍ണമായും സുഖമായിരിക്കുന്നു, സന്തോഷവതിയും ആരോഗ്യവതിയുമാണ്. അവര്‍ ഒരു ഗായികയാണ്, കൂടാതെ പിഎച്ച്ഡിയും എല്‍എല്‍ബിയും പഠിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിച്ചു. ഉറക്കമില്ലായ്മയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളികകള്‍ അമ്മ കഴിച്ചു. സമ്മര്‍ദം കാരണം ചെറിയ അളവിലുള്ള മരുന്ന് അമിതമായി കഴിച്ചു. ദയവായി ഒരു വാര്‍ത്തയും തെറ്റായി വ്യാഖ്യാനിക്കരുത്. മാതാപിതാക്കള്‍ രണ്ടുപേരും സന്തുഷ്ടരാണ്', ദയാ പ്രസാദ് പറഞ്ഞു.

ഹൈദരാബാദിലായിരുന്നു കല്‍പന താമസിച്ചുവന്നിരുന്നത്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ കല്‍പനയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ കല്‍പനയെ സാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയി പ്രവേശിപ്പിച്ചു. കല്‍പന ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions