യു.കെ.വാര്‍ത്തകള്‍

ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റ യാത്രകള്‍ സര്‍വ്വകാല റെക്കോര്‍ഡില്‍

സര്‍ക്കാര്‍ എത്രയൊക്കെ ചെയ്തിട്ടും ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനില്‍ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിവരുന്നു. ചാനല്‍ കടത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്.

മാര്‍ച്ച് മാസത്തിലെ ആദ്യ നാല് ദിവസത്തില്‍ ബ്രിട്ടനില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 1168 എത്തി. ഇതോടെ 2025-ലെ ആകെ എണ്ണം 3224 ആയി. മുന്‍ വര്‍ഷത്തെ ഈ സമയത്തെ കണക്കുകളേക്കാള്‍ ഏറെ വര്‍ദ്ധിച്ച തോതിലാണ് പ്രവേശനം.

മെച്ചപ്പെട്ട കാലാവസ്ഥയാണ് ഈ വര്‍ദ്ധനവിന് പിന്നിലെന്ന് ഹോം ഓഫീസ് അവകാശപ്പെട്ടു. എന്നിരുന്നാലും വരവ് തടയാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും അവര്‍ സമ്മതിച്ചു.

ചെറുബോട്ടുകളുടെ വര്‍ദ്ധിച്ച വരവിന് അധ്യക്ഷത വഹിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് ടോറി ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് വിമര്‍ശിച്ചു. അവര്‍ക്ക് അതിര്‍ത്തിയുടെ നിയന്ത്രണം നഷ്ടമായി കഴിഞ്ഞു. റുവാന്‍ഡ പദ്ധതി റദ്ദാക്കിയ ലേബര്‍ 96 ശതമാനം അധിക കുടിയേറ്റക്കാര്‍ക്കും രാജ്യത്ത് തുടരാന്‍ അനുമതി നല്‍കി വാതില്‍ തുറന്നിടുകയാണ് ചെയ്തത്. നമുക്ക് ദുര്‍ബലനായ പ്രധാനമന്ത്രിയും, ഹോം സെക്രട്ടറിയുമാണുള്ളത്. ഇവര്‍ നാണിച്ച് തലതാഴ്ത്തണം, ഫിലിപ്പ് രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.
അതേസമയം അധികം ആളുകയറി മുങ്ങിയ ഒരു ബോട്ട് കൂടി ബോര്‍ഡര്‍ ഫോഴ്‌സ് ഇന്നലെ രക്ഷപ്പെടുത്തി. അധികമായി ആളുകയറിയ ഒരു ബോട്ട് ഫ്രഞ്ച് നേവി ഓഫീസര്‍മാര്‍ കൈവിട്ടതോടെ യുകെ ബോര്‍ഡര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തുന്ന അവസ്ഥയുണ്ടാവുകയായിരുന്നു.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions