യു.കെ.വാര്‍ത്തകള്‍

കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍

മെയ് ഒന്നിന് ബ്രിട്ടനില്‍ നടക്കുന്ന കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. ഡര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ സ്പിയര്‍ വാര്‍ഡില്‍ നിന്നാണ് സ്വരൂപ് മത്സരിക്കുന്നത്.നിലവില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികള്‍ അടക്കുമുള്ള കുടിയേറ്റക്കാരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.യുകെയിലെ എന്‍എച്ച്‌സിലെ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണന്‍,കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.

'ഒരു നഴ്‌സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകര്‍ഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടല്‍ നടത്താന്‍ കഴിയും. അതിനേക്കള്‍ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിക്കുന്നു. ഇതില്‍ മലയാളികളായ വോട്ടര്‍മാരുടെ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു' എന്ന് സ്വരൂപ് കൃഷ്ണന്‍ അറിയിച്ചു.

സ്വരൂപ് കൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പക്കലാണ് മണ്ഡലം. മലയാളികള്‍ വസിക്കുന്ന സ്‌പൈര്‍ പ്രദേശത്ത് മലയാളികളുടെ വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വരൂപ് കൃഷ്ണന്റ സ്ഥാനാര്‍ത്ഥിത്വം ലേബര്‍പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

2021ല്‍ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്.കഴിഞ്ഞ രണ്ടുവര്‍ഷമായി ആണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വരുന്നത് കഴിഞ്ഞ ഇലക്ഷന് പാര്‍ലമെന്റ് ഇലക്ഷനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കാന്‍ഡിഡേറ്റ് Ben Flook ന്റെ തിരിഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions