യു.കെ.വാര്‍ത്തകള്‍

മലയാളി നഴ്സ് ബീന മാത്യു ചമ്പക്കരയ്ക്കു ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സമൂഹം വിടയേകും

മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തില്‍ ഏറെ സജീവമായിരുന്ന ബീന മാത്യു (53) ചമ്പക്കരയ്ക്ക് വിടയേകാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ചൊവ്വാഴ്ച രാവിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാര്‍ നല്‍കുന്ന അന്തിമോപചാരങ്ങള്‍ക്കുശേഷം മൃതദേഹം 10 മണിക്ക് ട്രാഫോര്‍ഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കന്‍ ആര്‍സി പള്ളിയില്‍ എത്തിചേരും. മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് പള്ളിയില്‍വച്ചുതന്നെ പൊതുദര്‍ശനവുമുണ്ടാവും.

തുടര്‍ന്ന് ഉച്ചകഴിഞ്ഞു 1:45 മണിയ്ക്ക് മാഞ്ചസ്റ്ററിലെ സതേണ്‍ സെമിറ്ററിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതായിരിക്കും. സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ ബീനയുടെ അടുത്ത കുടുംബാഗങ്ങള്‍ നാട്ടില്‍നിന്നും എത്തിയിട്ടുണ്ട്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാംഗങ്ങളും സംസ്‌കാരം ഇവിടെ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ബീന മാത്യു ഫെബ്രുവരി 27 നാണ് മരണമടഞ്ഞത്.

നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്. 2003 ലായിരുന്നു ബീന നഴ്സായി മാഞ്ചസ്റ്ററിലെ എംസ്റ്റോണ്‍ കോട്ടേജ് നഴ്‌സിംഗ് ഹോമില്‍ ആദ്യമായി എത്തുന്നത്. തുടര്‍ന്ന് സ്വിണ്ടനിലുള്ള ഓക്വുഡ് നഴ്‌സിംഗ് ഹോംമിലും എക്കല്‍സിലെ ബൂപ കെയര്‍ ഹോമിലും ജോലിചെയ്ത ബീന പിന്നീട് മാഞ്ചസ്റ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള വിഥിന്‍ഷോ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ഹെഡ് ആന്‍ഡ് നെക്ക് വാര്‍ഡ് 9 ലേക്ക് മാറുകയായിരുന്നു. മരണമടയുമ്പോള്‍ അതേ ട്രസ്റ്റിനു കീഴിലുള്ള ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ വാര്‍ഡ് 11 സ്‌ട്രോക്ക് യൂണിറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.

മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫെര്‍മറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാര്‍ ചമ്പക്കരയാണ് ബീനയുടെ ഭര്‍ത്താവ്. മക്കളായ എലിസബത്തും ആല്‍ബെര്‍ട്ടും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളും ഇളയമകള്‍ ഇസബെല്‍ എംസ്റ്റോണ്‍ ഗ്രാമര്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

ബീന മാത്യുവിന്റെ ശവസംസ്‌കാരം ലൈവായി കാണാം

ദേവാലയത്തിന്റെ വിലാസം

St. Hugh of Lincoln RC church, 110 Glastonbury Road, Stretford, Manchester, M32 9PD

സെമിത്തേരിയുടെ വിലാസം

Southern Cemetery, 212 Barlow Moor Road, Manchester, M21 7GL

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (Shiju )- 07828612727

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions