യു.കെ.വാര്‍ത്തകള്‍

140 മില്യണ്‍ മുടക്കി ലണ്ടനിലെ ഭവന രഹിതരുടെ പുനരധിവാസ പദ്ധതി വിവാദത്തില്‍


ലണ്ടനില്‍ വീടില്ലാത്ത, തെരുവില്‍ കഴിയുന്നവര്‍ക്കായി പുനരധിവാസം പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശ്വാസകരമായ നടപടിയായിട്ടാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 140 മില്യണ്‍ പൗണ്ടിലധികം തുക ചെലവഴിച്ചാണ് പദ്ധതി. ലണ്ടന്‍ കൗണ്‍സിലുകളും ഉടമസ്ഥതയിലുള്ള ഹൗസിങ് കമ്പനികളും ലണ്ടനു പുറത്തേക്ക് ഭവന രഹിതരെ മാറ്റാനുള്ള നീക്കമാണ് നടത്തിയത്. ഒരു ഡസനിലേറെ കൗണ്‍സിലുകള്‍ 2017 മുതല്‍ ഇംഗ്ലണ്ടിലുടനീളമുള്ള പട്ടണങ്ങളില്‍ 850 ലധികം പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനാണ് പണം ചെലവാക്കിയത്. വീടുകള്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി കൗണ്‍സിലുകളുടേയോ അവര്‍ ഉടമസ്ഥരായ കമ്പനികളുടേയോ ആണ്.

ഭവനരഹിതരായ വ്യക്തികള്‍ക്ക് ആശ്വാസകരമായ നടപടി വിവാദമായി കഴിഞ്ഞു. കൗണ്‍സിലുകള്‍ വാങ്ങിയ സ്ഥലം തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിന്റെ പ്രദേശങ്ങളാണ്. ഇവിടെ ഭവന രഹിതരെ കൊണ്ട് പ്രശ്‌നങ്ങളുണ്ട്. ഇവിടേയ്ക്ക് മറ്റുള്ളവരെ പുനരധിവസിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായേക്കും. പിന്നോക്ക അവസ്ഥയിലുള്ളവര്‍ താമസിക്കുന്നയിടത്ത് കൂടുതല്‍ പേര്‍ കൂടി എത്തുന്നതോടെ ഇവിടെയുള്ളവര്‍ക്ക് ജീവികം കൂടുതല്‍ വെല്ലുവിളിയാകുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions