യു.കെ.വാര്‍ത്തകള്‍

സ്വകാര്യ സ്‌കൂളിന് മേല്‍ വാറ്റ് നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കും


സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം നൂറോളം സ്‌കൂളുകളെ പൂട്ടിക്കുന്ന അവസ്ഥയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഫീസിനു മുകളില്‍ 10 ശതമാനം നികുതി ചുമത്തുന്നത് സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സമ്മര്‍ദ്ദത്തിന് കാരണമാക്കുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. ട്രഷറി മിനിസ്റ്റര്‍ ടോര്‍സ്‌റ്റെന്‍ ബെല്‍ ആണ് നികുതിയുടെ ആഘാതം മൂലം സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നത്.

പുതിയ നയത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. വാറ്റാണ് ഇതിന് കാരണം.

മന്ത്രിയുടെ തുറന്നുപറച്ചിലില്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. പ്രതിസന്ധികള്‍ മൂലം 286 സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടിയേക്കുമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് ബര്‍സാര്‍സ് അസോസിയേഷന്‍ പറയുന്നത്. അതായത് ബ്രിട്ടനിലെ മൊത്തം സ്വകാര്യ സ്‌കൂളുകളുടെ 11 ശതമാനം അടച്ചുപൂട്ടേണ്ടിവരുമെന്ന് ചുരുക്കം. ഈ വര്‍ഷം ആദ്യം മുതലാണ് സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്തിയത്. ഇനി ബിസിനസ് റേറ്റ്് ഇളവും ഇല്ലാതാകുന്നതോടെ സ്‌കൂളുകള്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions