യു.കെ.വാര്‍ത്തകള്‍

18ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ വശത്താക്കി പീഡിപ്പിച്ചു; 42 കാരനായ ഇന്ത്യന്‍ വംശജന് ജയില്‍


സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് കൗമാരക്കാരികളെ കെണിയിലാക്കി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന് 9 വര്‍ഷം തടവ് ശിക്ഷ . ലണ്ടന്‍ ഹരോ ക്രൗണ്‍ കോടതിയാണ് ഇന്ത്യന്‍ വംശജനായ ഹിമാന്‍ഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. 18ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചത്.

രാജ്യത്തെ ലൈംഗീക കുറ്റവാളികളുടെ പട്ടികയില്‍ പ്രതിയുടെ പേര് ആജീവനാന്തം ചേര്‍ക്കും. കൗമാരക്കാരായ കുട്ടികളെ നാലു വര്‍ഷത്തെ ഇടവേളയിലാണ് സമാന രീതിയില്‍ ഹിമാന്‍ഷു മക്വാന പീഡിപ്പിച്ചത്.

ഓണ്‍ലൈന്‍ വഴി കൗമാരക്കാരായ പെണ്‍കുട്ടികളെ വശത്താക്കുന്ന ഇയാളെ സ്‌പെഷ്യല്‍ ഡിറ്റെക്റ്റീവുകളാണ് തന്ത്ര പൂര്‍വം പിടികൂടിയത്.

2019 ല്‍ 18 കാരിയായ തന്റെ ആദ്യ ഇരയുമായി സ്‌നാപ്പ് ചാറ്റ് അക്കൗണ്ട് വഴിയാണ് പ്രതി ആശയ വിനിമയം നടത്തിയത്. ഓണ്‍ലൈന്‍ ചാറ്റിങ്ങിന് ശേഷം നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ ഓഫീസ് ബ്ലോക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും സംശയിക്കപ്പെടുന്ന ആരെയും തിരിച്ചറിഞ്ഞില്ല.

2023 ഏപ്രിലില്‍ വീണ്ടും സ്‌നാപ് ചാറ്റിലൂടെ 16 കാരിയായ പെണ്‍കുട്ടിയോട് ചാറ്റിങ് തുടങ്ങി. 19 വയസ്സുള്ള ആളായി അഭിനയിച്ചാണ് ചാറ്റിയത്. പെണ്‍കുട്ടിയുടെ സ്‌കൂളിന് അടുത്തുള്ള തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്തു കാത്തിരുന്ന ശേഷം ഒഴിഞ്ഞ മാളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിനം പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടുത്ത ദിവസം 2023 നവംബര്‍ 27ന് പ്രതി അറസ്റ്റിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍ പീഡനവും പുറത്തുവന്നത്.

എന്നാല്‍ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബം വിധിയില്‍ അതൃപ്തിയിലാണ്. കൂടുതല്‍ കടുത്ത ശിക്ഷ വേണമായിരുന്നെന്നാണ് കുടുംബം പറയുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions