നാട്ടുവാര്‍ത്തകള്‍

പ്രണയം നടിച്ച് 13ഉം 17ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ ബസ് കണ്ടക്ടറും പ്ലസ് ടു വിദ്യാര്‍ത്ഥിയും അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 17കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂര്‍- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടര്‍ ആണ് അഖില്‍. 13ഉം 17ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

2023 മുതല്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയത്തിലാകുന്നത്.

ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. 17കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനൈല്‍ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions