നാട്ടുവാര്‍ത്തകള്‍

കെ വി തോമസിന് പ്രതിമാസം കിട്ടുന്നത് 30ലക്ഷം; ഇതൊക്കെ അയാള്‍ പുഴുങ്ങി തിന്നുമോയെന്ന് ജി സുധാകരന്‍

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പാഴ്ചിലവെന്നും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്നും വ്യക്തമാക്കി സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. പഴയ കോണ്‍ഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നത്. ഇതൊക്കെ അദേഹം കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോയെന്നും സുധാകരന്‍ ചോദിച്ചു. അയാള്‍ ഫ്ലൈറ്റില്‍ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ?

'ഡല്‍ഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്പളം മാസം. അയാള്‍ക്ക് കോളേജ് പ്രൊഫസറുടെ പെന്‍ഷന്‍, എംഎല്‍എയുടെ പെന്‍ഷന്‍, എംപിയുടെ പെന്‍ഷന്‍. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. ഒരുമാസം കൈയില്‍. അയാളാണെങ്കില്‍ പഴയ കോണ്‍ഗ്രസുകാരന്‍, ഡിസിസി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മള്‍ അദ്ദേഹത്തെ പരിഗണിച്ചു. എനിക്ക് 35,000 രൂപ പെന്‍ഷന്‍ മാത്രമാണുള്ളത്. ഇതില്‍നിന്നാണ് ഞാന്‍ 9000 രൂപ പാര്‍ട്ടിക്ക് ലെവി കൊടുക്കുന്നത്. അത് ഞാന്‍ കൊടുക്കും. അതെന്റെ പാര്‍ട്ടി പ്രവര്‍ത്തനമാണെന്ന് ജി സുധാകരന്‍ തുറന്നടിച്ചു.

അതേസമയം, ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ കൈവശമുള്ള കണക്ക് പോലും കൃത്യമായി ബോധിപ്പിക്കാത്ത കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പൂര്‍ണപരാജയമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ കുടിശ്ശിക സംബന്ധിച്ച കണക്ക് പോലും നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ അദേഹം എന്തിനാണ് ഡല്‍ഹിയില്‍ ഔദ്യോഗിക ചുമതല വഹിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിന്റെ നിയമനം പാഴ് ചെലവാണ്. സത്യത്തില്‍ അദ്ദേഹത്തിന്റെ നടപടി കേരളത്തിന് നാണക്കേടാണ്. തോമസിനുവേണ്ടി ആവശ്യമില്ലാത്ത തസ്തികയാണ് ഡല്‍ഹിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നല്‍കിയ പ്രത്യുപകാരമാണ് നിയമനം. ഇതുവരെ അദ്ദേഹം കേരളത്തിലെ എം പിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ആശാവര്‍ക്കര്‍മാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടത്. ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെതോടെയാണ് പ്രൊഫ. കെ.വി. തോമസിന് കൈമലര്‍ത്തേണ്ടി വന്നത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions