നാട്ടുവാര്‍ത്തകള്‍

പരുന്തുംപാറയില്‍ കൈയേറ്റ ഭൂമിയിലെ റിസോര്‍ട്ടിനു സുരക്ഷയൊരുക്കാന്‍ സ്ഥാപിച്ച കൂറ്റന്‍ കുരിശ് പൊളിച്ചുനീക്കി

പീരുമേട്: പരുന്തുംപാറയില്‍ വന്‍കിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കൂറ്റന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റി. കൈയേറ്റസ്ഥലത്തെ ഒന്‍പത് റിസോര്‍ട്ടുകള്‍ക്കു മുമ്പില്‍ സ്ഥാപിച്ച കുരിശാണു പൊളിച്ചുനീക്കിയത്. ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമായിരുന്നു റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്റെ കൈയേറ്റഭൂമിയിലാണു കുരിശ് സ്ഥാപിച്ചിരുന്നത്.

അനധികൃത നിര്‍മാണം തടഞ്ഞുകൊണ്ട് ഈ മാസം രണ്ടിന് ജില്ലാ കലക്ടര്‍ റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇതു മറികടക്കാനാണു കുരിശ് സ്ഥാപിച്ചത്. കൈയേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സജിത് ജോസഫിന്റെ പേരിലുള്ള ഭൂമിയില്‍ കഴിഞ്ഞദിവസം കുരിശ് സ്ഥാപിച്ചത്. പരുന്തുംപാറയിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്കായി 15 ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചു നിര്‍മാണം നടത്താന്‍ ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയെന്ന് ആക്ഷേപമുണ്ട്. നിരോധനം ലംഘിച്ചിട്ടും സജിത് ജോസഫിനെതിരേ കേസെടുക്കാന്‍ റവന്യൂസംഘം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരുന്തുംപാറയില്‍ മൂന്നേക്കര്‍ 31 സെന്റ് സര്‍ക്കാര്‍ഭൂമിയാണു സജിത് ജോസഫ് കൈയേറിയതെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനം മറികടന്നു നിര്‍മാണം നടത്തിയ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും റവന്യൂസംഘം പരുന്തുംപാറയില്‍ പരിശോധന നടത്തും. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റം, സംഘര്‍ഷസാധ്യത എന്നിവ കണക്കിലെടുത്ത്് പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534, മഞ്ചുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441, വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 724, 813, 896 എന്നിവിടങ്ങളില്‍ ഭാരതീയ നാഗരിക് സുരക്ഷാസംഹിത 163-ാം വകുപ്പ് പ്രകാരം മേയ് രണ്ടിന് അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി വ്യക്തമാക്കി.

നിയമം ലംഘിച്ചതിന് ഇന്നലെവരെ ഏഴുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണക്കാരെ മുന്നില്‍നിര്‍ത്തി വന്‍കൈയേറ്റങ്ങള്‍ നടത്തുന്ന വന്‍കിടക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസ്, വിജിലന്‍സ് തുടങ്ങിയ സംവിധാനങ്ങളെ ഉപയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരേ കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് പ്രകാരമാകും നടപടി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ചട്ടങ്ങള്‍ പ്രകാരവും നടപടിയുണ്ടാകും.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions