യു.കെ.വാര്‍ത്തകള്‍

യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിച്ചേക്കും


യുകെയിലെ ജീവനക്കാര്‍ക്ക് പ്രസവാവധി പോലെ ഗര്‍ഭഛിദ്രത്തിനും അവധി ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്ന ദമ്പതികള്‍ക്കുള്ള ബീവിമെന്റ് ലീവിനെ ശക്തമായി പിന്തുണക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. ബീവിമെന്റ് അവധി എന്ന തത്വത്തെ പൂര്‍ണമായി താന്‍ അംഗീകരിക്കുന്നതായി മന്ത്രി ജസ്റ്റിന്‍ മാഡേഴ്‌സ് എംപിമാരോട് വ്യക്തമാക്കി. എംപ്ലോയി റൈറ്റ് ബില്ലില്‍ ബീവിമെന്റ് അവധി കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുകെയിലെ ജീവനക്കാര്‍ക്ക് പ്രസാവവധിക്ക് അര്‍ഹതയുണ്ട്. പ്രസവത്തെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ആണ് ഇതിന് അര്‍ഹതയുള്ളത്. 24 ആഴ്ചത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് അവധിയുടെ ആനുകൂല്യം ലഭിക്കുന്നത്.

24 ആഴ്ചയ്ക്ക് മുമ്പ് ഗര്‍ഭം അലസുന്ന സന്ദര്‍ഭങ്ങളില്‍ ഈ അവകാശം നീട്ടണമെന്ന് വനിതാ സമത്വ സമിതി അധ്യക്ഷയായ ലേബര്‍ എംപി സാറാ ഓവന്‍ ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്ര അവധിയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കിയതിന് വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി കമ്മറ്റിയോട് നന്ദിയുള്ളവനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗര്‍ഭം അലസുന്ന സ്ത്രീകള്‍ ശാരീരികവും മാനസികവുമായി പ്രശ്‌നങ്ങളിലായിരിക്കും. രക്തസ്രാവം, അണുബാധ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിഷാദം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും വ്യപകമായി ഉണ്ടാകാറുണ്ട്. ഈ സാഹചര്യം നേരിടാന്‍ കൗണ്‍സിലിങും ഡോക്ടറെ കാണുകയും മറ്റും ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസുന്നവര്‍ക്ക് അവധി നിര്‍ദ്ദേശങ്ങളുമായി വുമണ്‍ ആന്‍ഡ് ഇക്വാലിറ്റി രംഗത്തു വന്നത്.

ശമ്പളമില്ലാതെയുള്ള അവധിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മിസ്‌കാരേജ് അസോസിയേഷന്റെ സിഇഒ വിക്കി റോബിന്‍സണ്‍ പറഞ്ഞു. എന്തായാലും വളരെ ഗുണപരമായ ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions