സിനിമ

എന്റെ ശരീരത്തില്‍ വച്ചു കെട്ടല്‍ ആണെങ്കില്‍ ആര്‍ക്കാണ് അതില്‍ പ്രശ്‌നം? ഹണി റോസ്

തന്റെ ശരീരഭാഗങ്ങള്‍ വച്ചു കെട്ടലാണെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടി ഹണി റോസ്. തന്റേത് വച്ചു കെട്ടല്‍ ആണെങ്കില്‍ തന്നെ ആര്‍ക്കാണ് അതില്‍ പ്രശ്‌നം എന്നാണ് ഹണി റോസ് ചോദിക്കുനന്ത്. തന്റെ ശരീരത്തില്‍ എന്ത് ചെയ്യാനും തനിക്ക് അധികാരമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലര്‍ പറയാറുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുളളത് എന്നായിരുന്നു ഹണിയോടുളള ചോദ്യം. വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം. ഇനി ഞാന്‍ വച്ചുകെട്ടി പോയാല്‍ അത് ആരെയാണ് ബാധിക്കുന്നത്? അത് എന്നെ ബാധിച്ചാല്‍ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്?

എന്റെ ശരീരത്തില്‍ ഞാന്‍ നൂറ് ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാല്‍ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാന്‍ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തില്‍ അല്ലല്ലോ. ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാന്‍ എങ്ങനെ തെളിയിക്കും.

കെട്ടിയൊരുങ്ങി നടന്നാല്‍ നിങ്ങളെ തെറി വിളിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ്. എന്നാല്‍ അങ്ങനെ യാതൊരു അധികാരവും നിങ്ങള്‍ക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാന്‍ ശ്രമിക്കുക.

ഒരു സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തില്‍ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, നേരത്തെയും ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കെതിരെ പ്രതികരിച്ച് ഹണി റോസ് രംഗത്തെത്തിയിട്ടുണ്ട്. റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്റെതായി ഇനി തിയേറ്ററില്‍ എത്താനുള്ളത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions