യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും; ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ വെട്ടിനിരത്തല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടും. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുന്നത്. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ഗവണ്‍മെന്റ് വകുപ്പുകളില്‍ നിന്നു ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും, അര്‍ദ്ധസര്‍ക്കാര്‍ തലത്തിലുള്ള സംഘങ്ങളെ ഒഴിവാക്കാനും പദ്ധതി തയ്യാറാക്കുന്നതായാണ് വിവരം.

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ടീമുകളെയാണ് ഒഴിവാക്കുന്നത്. ഇത് മറ്റ് വകുപ്പുകളിലേക്കും വ്യാപിക്കുന്നതോടെ പൊതുപണത്തില്‍ നിന്നും 353 ബില്ല്യണ്‍ പൗണ്ട് ചെലവ് വരുന്ന ബാധ്യത കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ് കണക്കാക്കുന്നത്.

ഗവണ്‍മെന്റുമായി അടുത്ത് ഇടപെടുന്ന ബുദ്ധികേന്ദ്രമായ ലേബര്‍ ടുഗതറാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങളില്‍ നം.10, ട്രഷറി എന്നിവിടങ്ങളില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 'പ്രൊജക്ട് ചെയിന്‍സോ' അഥവാ അറക്കവാള്‍ പ്രൊജക്ട് എന്നാണ് ഈ പദ്ധതിക്ക് നാമകരണം ലഭിച്ചിരിക്കുന്നത്. എലണ്‍ മസ്‌ക് യുഎസില്‍ വെട്ടിനിരത്തല്‍ നടത്തുന്നതിനെ സൂചിപ്പിച്ച് അറക്കവാള്‍ പൊക്കിപ്പിടിച്ചിരുന്നു. ഇതാണ് യുകെയിലും ആവര്‍ത്തിക്കുന്നത്.

ഗവണ്‍മെന്റ് വകുപ്പുകളുടെ തീരുമാനമെടുക്കാന്‍ പുറമെയുള്ള റെഗുലേറ്ററെയും, മറ്റ് അര്‍ദ്ധസര്‍ക്കാര്‍ സംഘങ്ങളെയും ആശ്രയിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ക്യാബിനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് തീരുമാനങ്ങള്‍ 'ഔട്ട്‌സോഴ്‌സ്' ചെയ്യുന്ന ട്രെന്‍ഡ് തുടരേണ്ടതില്ലെന്നാണ് പ്രധാനന്ത്രിയുടെ നിലപാട്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions