യു.കെ.വാര്‍ത്തകള്‍

ആണ്‍കുട്ടിയെ പീഡിപ്പിച്ച 84കാരനായ സ്വാന്‍സി മുന്‍ ബിഷപ്പിന് ജയില്‍

ലണ്ടന്‍: വിവാദ ലൈംഗിക പീഡനകേസില്‍ മുന്‍ ബിഷപ്പിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ. സ്വാന്‍സി ബിഷപ്പ് സ്ഥാനത്തു നിന്നും 2008ല്‍ വിരമിച്ച ആന്റണി പിയേഴ്സ് എന്ന 84കാരന്‍ ഒരു പാരിഷില്‍ പുരോഹിതനായിരുന്ന സമയത്തായിരുന്നു ലൈംഗിക പീഡനം. 16 വയസ്സില്‍ താഴെയുള്ള അഞ്ചോളം കുട്ടികളോട് മോശമായി പെരുമാറിയ സംഭവങ്ങളില്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തി. പിയേഴ്‌സ് സ്വാന്‍സിയിലെ വെസ്റ്റ് ക്രോസില്‍ ഇടവക പുരോഹിതനായിരുന്ന സമയത്താണ് കുറ്റം ചെയ്തത്. സ്വാന്‍സി ക്രൗണ്‍ കോടതിയിലാണ് ശിക്ഷ വിധിച്ചത്.നീണ്ട 30 വര്‍ഷക്കാലത്തോളം ഇത് സംബന്ധിച്ച് മൗനം പാലിച്ച ഇര പിന്നീട് 2023 ല്‍ ആയിരുന്നു ഇത് ചര്‍ച്ച് സേഫ്ഗാര്‍ഡിംഗ് ഓഫീസര്‍മാരോട് പറയുന്നത്.

പിയേഴ്സിനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി 1993ല്‍ ലഭിച്ചിരുന്നെന്നും 17 വര്‍ഷക്കാലത്തോളം ആ പരാതി പോലീസിന് കൈമാറാതെയിരുന്നെന്നും വെയ്ല്‍സിലെ പള്ളി സമ്മതിച്ചിരുന്നു. പിന്നീട് ആ പരാതി പോലീസിന് കൈമാറിയപ്പോഴേക്കും ഇര മരണമടഞ്ഞിരുന്നു. ഈ പരാതി മറച്ചു വെച്ചതാണ് 1999 ല്‍ ബിഷപ്പ് ആകാന്‍ ഇയാളെ സഹായിച്ചത്. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ്ണ ജൂബില്‍ ആഘോഷങ്ങളില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എത്തിയ വില്യം രാജകുമാരനുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കഴിഞ്ഞ നവംബറില്‍ നാടകീയമായി രാജിവെച്ചതോടെയാണ് ഈ കേസ് പുറത്തു വരുന്നത്. ഒന്നിലധികം ലൈംഗിക പീഡന കേസുകളില്‍ അരോപിതനായ ജോണ്‍ സ്മിത്തിനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ലിവര്‍പൂള്‍ ബിഷപ്പ് ആയിരുന്ന ജോണ്‍ പെരുമ്പളത്തും ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions