നാട്ടുവാര്‍ത്തകള്‍

പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിനായി ആറ്റുകാലില്‍ പൊങ്കാലയിട്ട് ശോഭന ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിനായി ആറ്റുകാലില്‍ പൊങ്കാലയിട്ട് ഔഷധി ചെയര്‍പേഴ്സണും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ്. തന്റെ ഇത്തവണത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടിയാണെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രിയ്ക്ക് ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം പിണറായി വിജയനുണ്ട്. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. നമുക്ക് പ്രാര്‍ത്ഥന മാത്രമാണ് നല്‍കാനുള്ളത്. അദ്ദേഹത്തിന് ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെയെന്നും ശോഭന വ്യക്തമാക്കി.

താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions