യു.കെ.വാര്‍ത്തകള്‍

പോലീസ് കണ്ണടക്കുന്നു; യുകെയിലെ ഷോപ്പുകളില്‍ ദിവസേന 55,000 മോഷണങ്ങള്‍!

യുകെയിലെ ഷോപ്പുകളില്‍ നടക്കുന്ന മോഷണങ്ങളും അതിക്രമങ്ങളും കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷം കടകളില്‍ മോഷണങ്ങള്‍ക്ക് സാക്ഷികളായെന്ന് കാല്‍ശതമാനത്തോളം ജനങ്ങളാണ് രേഖപ്പെടുത്തിയത്. ക്രിമിനലുകള്‍ കൂടുതല്‍ അക്രമകാരികളായി മാറിയതോടെ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെ ശാരീരികമായ അക്രമവും നേരിടേണ്ടി വരുന്നതായി പൊതുജനം വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം നടത്തിയ സര്‍വ്വെയിലാണ് നോട്ടിംഗ്ഹാം റീട്ടെയില്‍ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറിയെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ 32% താമസക്കാരാണ് ഷോപ്പിലെ മോഷണങ്ങള്‍ കണ്ടതായി വ്യക്തമാക്കുന്നത്. 29% പേര്‍ ലണ്ടനിലും മോഷണങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.

സൗത്താംപ്ടണ്‍, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് മോഷണങ്ങള്‍. അതേസമയം മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ലിവര്‍പൂള്‍, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ഷോപ്പ് മോഷമങ്ങള്‍ താരതമ്യേന കുറവാണ്.

ഷോപ്പുകളിലെ മോഷണങ്ങള്‍ സകല നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുകയാണെന്ന് റീട്ടെയിലര്‍മാര്‍ പരാതിപ്പെടുന്നു. പ്രതിദിനം 55,000 മോഷണങ്ങളാണ് നടക്കുന്നത്. കൂടാതെ അതിക്രമവും, കൈയ്യേറ്റവുമുള്ള സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം 50% വര്‍ദ്ധിച്ചു.

അസഭ്യവും, ഭീഷണിയും ഉള്‍പ്പെടുന്ന അക്രമങ്ങളും, ലൈംഗികമായും, വംശവെറിയും നിറഞ്ഞ അക്രമങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം 2000-ലേറെ സംഭവങ്ങള്‍ ദിവസേന നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും 200 പൗണ്ടില്‍ താഴെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നത് ജയില്‍ശിക്ഷയില്‍ കലാശിക്കുന്നില്ലെന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions