യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നു

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ഒഴിവുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സമീപകാലത്തു നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം , ശമ്പള കുറവ്, ജോലിയിലെ പ്രതിസന്ധികളെല്ലാം അധ്യാപകരുടെ എണ്ണം കുറയാന്‍ കാരണമാണ്.

കോവിഡ് പ്രതിസന്ധി മൂലം നിരവധി അധ്യാപകര്‍ ജോലി ഉപേക്ഷിച്ചു. സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷം തന്നെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. 2020 ല്‍ കോവിഡിന് മുമ്പ് രേഖപ്പെടുത്തിയ ഒഴിവുകളുടെ നിരക്കിന്റെ ഇരട്ടിയാണിത്.

വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ് ഇത്. അധ്യാപക നിയമനം കൃത്യമായി നടന്നില്ലെങ്കില്‍ അതു വലിയ ഭവിഷത്താണ് സൃഷ്ടിക്കുക.

അധ്യാപകരുടെ ശമ്പളം കൂട്ടേണ്ടതും ജോലി ഭാരം കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ പ്രശ്‌നങ്ങള്‍ മൂലം ജോലി തുടരാന്‍ കഴിയാത്ത അധ്യാപകരുമുണ്ട്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions