യു.കെ.വാര്‍ത്തകള്‍

ചെലവുചുരുക്കല്‍; കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു


ചെലവുചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നു. വികലാംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമ പദ്ധതികള്‍ വെട്ടി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ട്. ഇതോടെ 600000 ത്തിലധികം പേര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങും. സര്‍ക്കാര്‍ സഹായമായി പ്രതിമാസം ശരാശരി 675 പൗണ്ടാണ് ഇവര്‍ക്കു ധനസഹായം ലഭിച്ചുവരുന്നത്.

ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റുകള്‍ മരവിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് മന്ത്രിമാര്‍ പിന്മാറിയത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ മാനദണ്ഡങ്ങള്‍ മാറ്റുകയാണ്. യോഗ്യത പരിധി മാറ്റുന്നതിലോടെ ഏകദേശം 620000 പേര്‍ക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് ലഭിക്കുന്നത് നഷ്ടമാകുമെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പു നല്‍കി. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള 70 ശതമാനം പേരെയാണ് ഇതു ബാധിക്കുക. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിച്ചിരുന്ന അഞ്ചു മുതല്‍ ആറു ബില്യണ്‍ പൗണ്ടു വരെ ഇത്തരത്തില്‍ വെട്ടി കുറയ്ക്കാനാണ് ശ്രമം.

ഓട്ടിസം പോലുള്ള അവസ്ഥയിലുള്ളവര്‍ക്ക് നിബന്ധന കര്‍ശനമാക്കിയതോടെ ആനുകൂല്യം നഷ്ടമായേക്കും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കില്‍ നല്‍കുന്ന ആനുകൂല്യം തുടര്‍ന്നേക്കും. പുതിയ പരിഷ്‌കാരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions