യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പ്രസവങ്ങള്‍ക്കിടെ കൂടുതല്‍ വീഴ്ചകള്‍ സംഭവിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്ത്

ഇംഗ്ലണ്ടിലെ ഏതെല്ലാം ആശുപത്രികളില്‍ വെച്ച് പ്രസവിക്കുന്നത് ആണ് അപകടകരമായത് എന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പ്രസവങ്ങള്‍ നടത്തുന്നതില്‍ ഏറ്റവും 'അപകടകരമെന്ന്' റിപ്പോര്‍ട്ട് കണ്ടെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ മറ്റൊരു മെഡിക്കല്‍ സ്ഥാപനവും നല്‍കാത്ത വിധത്തില്‍ പുതിയ അമ്മമാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ മുന്നിലാണ് ഈ ട്രസ്റ്റ്. 33 സ്ത്രീകള്‍ക്കും, അവരുടെ കുട്ടികള്‍ക്കും ഉണ്ടായ ഹാനികളിലാണ് ആശുപത്രിയുടെ വീഴ്ചകള്‍ ഇടയാക്കിയതെന്ന് സ്വതന്ത്ര റിവ്യൂവര്‍മാര്‍ പറയുന്നു.

നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് രണ്ടാം സ്ഥാനത്ത്. യുകെയിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ആശുപത്രി. 2006 മുതല്‍ 2023 വരെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണം.

രണ്ട് വര്‍ഷത്തിനിടെ 27 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി ലണ്ടനിലെ ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ 'കുപ്രശസ്തി' നേടി. 2022 മുതല്‍ 2024 വരെ 39.9 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റ് നഷ്ടപരിഹാരമായി ഇറക്കിയതെന്ന് നിയമസ്ഥാപനമായ ബിന്‍ ലെറ്റ് ഡൗണ്‍ ശേഖരിച്ച രേഖകള്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് ബജറ്റില്‍ നിന്നും ക്ലിനിക്കല്‍ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതില്‍ 65 ശതമാനവും മറ്റേണിറ്റി, നിയോനേറ്റല്‍ വിഷയങ്ങളിലാണെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി വേദന സഹിക്കേണ്ടി വരുന്നതും, ചികിത്സയിലെ കാലതാമസങ്ങളുമാണ് പ്രധാന വീഴ്ചകള്‍.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions