യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി യുവതി പനി ബാധിച്ചു മരണമടഞ്ഞു

യുകെ മലയാളികളെ ഞെട്ടിച്ചു വീണ്ടും പനി മരണം. നോര്‍ത്താംപ്ടണില്‍ ന്യുമോണിയ ബാധിച്ച് മരിച്ചത് വയനാട്ടുകാരി അഞ്ജു അമല്‍(29). ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് - സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി - ആശ(ഇസാഫ് ബാങ്ക്. ( തിരൂര്‍ )

പനിയുമായിട്ടാണ് കുറച്ചു ദിവസം മുന്‍പ് അഞ്ജു ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ അഞ്ജുവിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions