യു.കെ.വാര്‍ത്തകള്‍

ബെനഫിറ്റ് ചെലവുകള്‍: 5 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി


സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍, ഒരു മില്ല്യണിലേറെ ജനങ്ങളുടെ കൈയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ലേബര്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും ബെനഫിറ്റ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം പ്രഖ്യാപിച്ചത്. 5 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം.

പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് ഡിസെബിലിറ്റി ബെനഫിറ്റ് നല്‍കുന്നതില്‍ നിബന്ധനകള്‍ കടുപ്പിക്കാനാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറിയുടെ നീക്കം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഒഴികെ ബെനഫിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ശ്രമം.

ഇതിന്റെ ഫലമായി 2023-30 വര്‍ഷത്തോടെ 800,000 മുതല്‍ 1.2 മില്ല്യണ്‍ ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ 6300 പൗണ്ട് വരെ നഷ്ടമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നു. ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന ബെനഫിറ്റുകള്‍ അപ്പാടെ പിന്‍വലിക്കുകയാണ്. ഇത് നിലവിലെ 600,000 അപേക്ഷകരെ ബാധിക്കുമെന്നാണ് കരുതുന്നത്.

മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ജോലി ചെയ്യാത്തവര്‍ ഇത് അന്വേഷിക്കാന്‍ കൂടുതല്‍ സമ്മര്‍ദം നേരിടും. യുവാക്കള്‍ക്ക് അനാരോഗ്യത്തിന്റെ പേരില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി പ്രതിമാസം 419 പൗണ്ട് കിട്ടുന്നത് നിര്‍ത്തലാക്കാനും ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. ഇത് 22 വയസ്സ് തികയുന്നത് വരെ തുടരും. ഇതുവവി 66000 പേര്‍ക്ക് നല്‍കുന്ന 330 മില്ല്യണ്‍ പൗണ്ടാണ് ലാഭിക്കുക. പിഐപി അപ്പാടെ നിര്‍ത്താനുള്ള നീക്കം ലേബര്‍ ഇടതിന്റെ വിമതനീക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ബെനഫിറ്റ് ബില്‍ കുതിച്ചുയരുമ്പോള്‍ ഈ വെട്ടിക്കുറവ് പര്യാപ്തമല്ലെന്ന് ടോറികള്‍ പ്രതികരിച്ചു.


ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റുകള്‍ മരവിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് മന്ത്രിമാര്‍ പിന്മാറിയത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ മാനദണ്ഡങ്ങള്‍ മാറ്റുകയാണ്. യോഗ്യത പരിധി മാറ്റുന്നതിലോടെ ഏകദേശം 620000 പേര്‍ക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് ലഭിക്കുന്നത് നഷ്ടമാകുമെന്ന് റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പു നല്‍കി. സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലുള്ള 70 ശതമാനം പേരെയാണ് ഇതു ബാധിക്കുക.

ഓട്ടിസം പോലുള്ള അവസ്ഥയിലുള്ളവര്‍ക്ക് നിബന്ധന കര്‍ശനമാക്കിയതോടെ ആനുകൂല്യം നഷ്ടമായേക്കും. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാഹചര്യമില്ലെങ്കില്‍ നല്‍കുന്ന ആനുകൂല്യം തുടര്‍ന്നേക്കും.

  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  • വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു അധ്യാപക സമരം !
  • ക്രോയിഡോണില്‍ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അന്തരിച്ചു
  • അനിയന്ത്രിത കുടിയേറ്റം: മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍
  • യുകെയില്‍ സ്റ്റോം ബ്രാം ഭീതി: കനത്ത മഴയും കാറ്റും, വെള്ളപ്പൊക്ക ഭീതി; ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions