യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ ഇന്ത്യകാരിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനായി തിരച്ചില്‍ ഊര്‍ജ്ജിതം

ഇന്ത്യന്‍ വംശജ 24 കാരിയായ ഹര്‍ഷിത ബ്രെല്ല കിഴക്കന്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം , സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് പങ്കജ് ലാംബയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.

പങ്കജ് ലാംബയുടെ പിതാവ് ദര്‍ശന്‍ സിംഗും അമ്മ സുനിലുമാണ് മാര്‍ച്ച് 14ന് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. അവര്‍ക്കായി പലയിടങ്ങളിലും പോലീസ് റെയ്ഡുകള്‍ നടക്കുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ഭര്‍ത്താവിന്റെ കാറിന്റെ ബൂട്ടിനുള്ളിലായിരുന്നു ഹര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ ലണ്ടനിലെ ബ്രിസ്ബെയിന്‍ റോഡിലായിരുന്നു കാര്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions