യു.കെ.വാര്‍ത്തകള്‍

സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറി 20 കാരി കൊല്ലപ്പെട്ടു; യുവാവ് കസ്റ്റഡിയില്‍

സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറിയ സംഭവത്തില്‍ യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്‌സ് കോളജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 കാരിയായ യുവതി കിംഗ്‌സ് കോളജിലെ വിദ്യാര്‍ത്ഥി ആണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവ സ്ഥലത്തുവച്ച് 28 കാരനായ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദൃക്‌സാക്ഷിയില്‍ നിന്ന് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

അപകടം നടന്ന സ്ഥലം കാല്‍നട യാത്രക്കായി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. വാഹനങ്ങള്‍ പോകാറില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും.


  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions