യു.കെ.വാര്‍ത്തകള്‍

ടെസ്‌കോയില്‍ 5.2% ശമ്പള വര്‍ധന; മലയാളികള്‍ക്ക് നേട്ടമാകും

ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ടെസ്‌കോയില്‍ 5.2 ശതമാനം ശമ്പള വര്‍ധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനയ്ക്ക് ധാരണയായത്. മാര്‍ച്ച് 30 മുതല്‍ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. മണിക്കൂറിന് 12.45 പൗണ്ടാകും മാര്‍ച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റില്‍ അല്‍പം കൂടി വര്‍ധിപ്പിച്ച് 12.64 പൗണ്ടായി ഉയര്‍ത്തും. അഞ്ചു ശതമാനം ശമ്പള വര്‍ധന വരുത്തുമ്പോളും ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാള്‍ കേവലം 44 പെന്‍സ് അധികം മാത്രമാണ്.

ഇതോടൊപ്പം നിലവില്‍ ഞായറാഴ്ചകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സണ്‍ഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്‌മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും സണ്‍ഡേ പേ ബോണസ് നിര്‍ത്തലാക്കുന്നത്. നൂറു കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ 330,000 പേരാണ് ടെസ്‌കോയില്‍ രാജ്യത്താകെ ജോലി ചെയ്യുന്നത്.

ശമ്പള വര്‍ധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടന്‍ നഗരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലണ്ടന്‍ അലവന്‍സ് ഉള്‍പ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വര്‍ധിക്കും. ശമ്പള വര്‍ധനയ്ക്കായി 180 മില്യന്‍ പൗണ്ടാണ് കമ്പനി നീക്കിവയ്ക്കുന്നതെന്ന് യുകെ ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. നേരത്തെ മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സെയിന്‍സ്ബറീസും അഞ്ചു ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ ലിഡിലില്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ശമ്പളം 12.75 പൗണ്ടായി വര്‍ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളും ശമ്പള വര്‍ധനയ്ക്ക് നിര്‍ബന്ധിതരായത്. ഇതോടൊപ്പം നാഷനല്‍ മിനിമം വേജസ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൂടി വന്നതോടെ ട്രേഡ് യൂണിയനുകളുടെ ആവശ്യം കമ്പനികള്‍ക്ക് അംഗീകരിക്കാതെ തരമില്ലാതായി.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions