നാട്ടുവാര്‍ത്തകള്‍

യുകെയിലെ യുവ മലയാളി വ്യവസായി ടിജോ ജോസഫിന് രാജ്യാന്തര നേട്ടം


യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് ഫോറം നല്‍കുന്ന അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നടന്ന ചടങ്ങില്‍ ടിജോ ഏറ്റുവാങ്ങി. എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍ഡസ്ട്രി അവാര്‍ഡാണ് മോര്‍ഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍, ബ്യൂട്ടി ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉള്ള ടിജോയ്ക്ക് ലഭിച്ചത്.

ആമ്പിള്‍ മോര്‍ട്‌ഗേജ്, ആര്‍ക്ക് ക്യാപിറ്റല്‍, കെയര്‍ ക്രൂ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസസ്, നേക്കര്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍, ഹീത്ത്ഫീല്‍ഡ്‌സ് റസിഡന്‍ഷ്യല്‍ ഹോം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ടിജോയുടെ ഏറ്റവും പുതിയ സംരംഭമായ റിവ്യൂ ബിയുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടന്നു. സ്വിസ് പാര്‍ലമെന്റ് അംഗങ്ങളായ ജീന്‍ ഫിലിപ്പീ പിന്റോ, ഡൊണാറ്റോ സ്‌കോഗ്‌നാമിലിഗിയോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കോട്ടയം അയര്‍കുന്നം സ്വദേശിയായ ടിജോ വെയില്‍സിലെ ന്യൂപോര്‍ട്ട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions