യു.കെ.വാര്‍ത്തകള്‍

മൂന്നു ദിവസം ഹീത്രു- ഗാറ്റ്‌ വിക്ക് എയര്‍ പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ലണ്ടന്‍: റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്.

എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും. അതല്ലെങ്കില്‍, ട്രെയിന്‍ പോലുള്ള മറ്റ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടതായി വരും. വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളതല്ല, ഈ ഗതാഗത തടസം എന്നതിനാല്‍, യാത്ര വൈകിയതിനാല്‍ വിമാനയാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍, നഷ്ടപരിഹാരം ലഭിക്കാന്‍ ഇടയില്ല.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions