യു.കെ.വാര്‍ത്തകള്‍

കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

യുകെയിലെ കെറ്ററിംഗില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. യുകെകെസിഎ കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) ആണ് നിര്യാതനായത്. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വീട്ടില്‍ എത്തിയ മലയാളികള്‍ പങ്കുവയ്കുന്ന വിവരം.

വീട്ടില്‍ കുഴഞ്ഞ് വീണ ഉടന സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് പൊടുന്നനെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ഉടനടി കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

കെറ്ററിംഗ്‌ മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്‍സിയ്ക്കും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മകള്‍ ആന്‍മരിയ ഷൈജുവിനും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവിനും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം.

ഡല്‍ഹിയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions