യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളുടെയും അവസ്ഥ പരമദയനീയം. അഞ്ചില്‍ ഒന്ന് കെയര്‍ ഹോമുകളും പരിതാപകരമായ അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 132 കെയര്‍ ഹോമുകള്‍ക്കാണ് ഏറ്റവും മോശപ്പെട്ട റാങ്ക് ആയ 'ഇന്‍ഡക്വേറ്റ്' ലഭിച്ചിരിക്കുന്നത് എന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. മറ്റ് 2,418 കെയര്‍ ഹോമുകള്‍ 'കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് ' എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കെയര്‍ ക്വാളിറ്റി കമ്മീഷന്റെ (സി ക്യു സി) റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് മെയില്‍ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലിവര്‍പൂള്‍, തൊട്ടടുത്ത സെന്‍ട്രല്‍ ലണ്ടനിലെ ഹാള്‍ട്ടണ്‍, കാംഡെന്‍ എന്നിവിടങ്ങളിലെ 40 ശതമാനം കെയര്‍ ഹോമുകളും നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്തവയാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്കല്‍ അഥോറിറ്റികളുടെ മോശപ്പെട്ട പരിപാലനവും കുറഞ്ഞ ഫീസ് നിരക്കുകളുമാണ് ഇതിന്‍- കാരണമെന്ന് കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗ്രീന്‍ പറയുന്നു.

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പ്രായമായവരും അവശരുമായ ലക്ഷക്കണക്കിന് ആളുകള്‍ അവര്‍ക്ക് ആവശ്യമായതും അര്‍ഹതപ്പെട്ടതുമായ ശുശ്രൂഷ ലഭിക്കാതെ ക്ലേശമനുഭവിക്കുകയാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവ് ആലിസണ്‍ ബെന്നെറ്റും ആരോപിക്കുന്നു.

ഞെട്ടിക്കുന്ന കണക്കുകളാണിവയെന്നും സോഷ്യല്‍ കെയര്‍ രംഗത്ത് ഒരു സമൂല പരിവര്‍ത്തനം ആവശ്യമാണെന്നാണ് ഇത് കാണിക്കുന്നതെന്നും ആലിസണ്‍ ബെന്നെറ്റ് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയെ കണ്‍സര്‍വേറ്റീവ് സര്‍ക്കാന്‍ അവഗണിച്ചത് എന്‍ എച്ച് എസ്സിനെ തകര്‍ത്തുവെന്നും, പല കുടുംബങ്ങളും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ വലയുകയാണെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കെയര്‍ മേഖലയെ പുനപരിശോധിക്കുന്നതിനായി ഇനിയും മൂന്ന് വര്‍ഷക്കാലം കാത്തിരിക്കാനാവില്ലെന്നുംക് അവര്‍ പറയുന്നു.

14,000 ഓളം കെയര്‍ ഹോമുകളാണ് രാജ്യത്തുള്ളത്. സി ക്യു സി യുടെ നിയമം അനുസരിച്ച് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഇന്‍സ്പെക്റ്റര്‍മാര്‍ ഈ ഹോമുകള്‍ പരിശോധിച്ച് അതിന്റെ പ്രകടനം വിലയിരുത്തണം. പുതിയതായി തുറക്കുന്നവയാണെങ്കില്‍ പ്രവര്‍ത്തനമാരംഭിച്ച് 12 മാസങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്തണം. നിര്‍ദ്ദിഷ്ട നിലവാരത്തില്‍ താഴെ പ്രകടനം കാഴ്ച വയ്ക്കുന്ന കെയര്‍ ഹോമുകള്‍ ഏറ്റവും അധികം ഉള്ളത് ലിവര്‍പൂളിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെയുള്ള 80 കെയര്‍ ഹോമുകളില്‍ 29 എണ്ണം കൂടുതല്‍ മെച്ചപ്പെടേണ്ടത് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെയര്‍ ഹോമുകളില്‍ നിര്‍ദ്ദിഷ്ട നിലവാരമനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് സി ക്യു സി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയുള്ള കെയര്‍ ഹോമുകളില്‍ മറ്റ് നാലെണ്ണം ഏറ്റവും മോശപ്പെട്ട 'ഇനഡക്വേറ്റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഏറ്റവും മോശപ്പെട്ട സേവനം നല്‍കുന്നവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതെന്ന് വിശദീകരിച്ച സി ക്യു സി അത്തരം കെയര്‍ ഹോമുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നടപടികള്‍ എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ക്യു സിക്ക് അധികാരമുണ്ട്. കുറ്റം തെളിഞ്ഞാല്‍ വന്‍ പിഴയോ ചിലപ്പോള്‍ ജയില്‍ ശിക്ഷയോ വരെ ലഭിക്കാം.

ലിവര്‍പൂളിനു തൊട്ടുപിന്നില്‍, കൂടുതല്‍ മെച്ചപ്പെടുത്തേണ്ടുന്നവ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 40 ശതമാനം കെയര്‍ഹോമുകളുമായി കാംഡന്‍, 39 ശതമാനം കെയര്‍ ഹോമുകളുമായി ഹാള്‍ട്ടണ്‍, 36 ശതമാനം കെയര്‍ ഹോമുകളുമായി കവന്‍ട്രി എന്നീ പ്രദേശങ്ങളാണ് ഉള്ളത്. ലണ്ടനിലെ ഐലിംഗ്ടണ്‍, കെന്‍സിംഗ്ടണ്‍, ചെല്‍സിയ, വാന്‍ഡ്‌സ്വര്‍ത്ത്, വെസ്റ്റ്മിനിസ്റ്റര്‍ എന്നീ ബറോകളില്‍ നിര്‍ദ്ദിഷ്ട നിലവാരം പുലര്‍ത്താത്ത ഒരു കെയര്‍ ഹോം പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കെയര്‍ ഹോമുകള്‍ക്കും 'മികച്ചവ' എന്ന റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. 61 കെയര്‍ ഹോമുകളാണ് ഈ ബറോകളില്‍ എല്ലാമായി ഉള്ളത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions