യു.കെ.വാര്‍ത്തകള്‍

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 10,000 പേരെ പിരിച്ചുവിടുന്നു; പ്രഖ്യാപനവുമായി ചാന്‍സലര്‍

ബജറ്റില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലേബര്‍ ഗവണ്‍മെന്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 10,000 സിവില്‍ സര്‍വ്വീസ് ജോലികളാണ് വെട്ടിച്ചുരുക്കുകയെന്ന് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കി. മഹാമാരി കാലത്ത് കുതിച്ചുയര്‍ന്നവയാണ് വെട്ടിനിരത്തുക.

ചില വകുപ്പുകളിലെ ബാക്ക് ഓഫീസ് ജോലികള്‍ കുറച്ച് ഫ്രണ്ട്‌ലൈനിലേക്കുള്ള പണം കണ്ടെത്താന്‍ കഴിയുമെന്ന് റീവ്‌സ് പറഞ്ഞു. ബുധനാഴ്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നല്‍കുമ്പോള്‍ തന്റെ ചെലവ് ചുരുക്കല്‍ നടപടികളെ കുറിച്ച് വ്യക്തമായ പ്രഖ്യാപനം നടത്താനാണ് ചാന്‍സലര്‍ ഒരുങ്ങുന്നത്. നികുതി വീണ്ടും വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് ഗവണ്‍മെന്റ് ജോലികള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ചുള്ള പദ്ധതി.

എന്നാല്‍ ഈ നീക്കത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് കൂടി ചാന്‍സലര്‍ വ്യക്തമാക്കണമെന്ന് എഫ്ഡിഎ യൂണിയന്‍ ആവശ്യപ്പെട്ടു. പൊതുസേവനങ്ങളിലുള്ള പ്രത്യാഘാതത്തെ കുറിച്ച് സത്യസന്ധത പുലര്‍ത്തേണ്ടതുണ്ടെന്ന് യൂണിയന്‍ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് പതിനായിരം ജീവനക്കാരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചാന്‍സലര്‍ സ്ഥിരീകരിച്ചത്. കൊവിഡ് കാലത്ത് സിവില്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അത് ആവശ്യമായിരുന്നു. എന്നാല്‍ എക്കാലത്തേക്കും ഇവരെ നിലനിര്‍ത്തേണ്ട കാര്യവുമില്ല, ചാന്‍സലര്‍ പറയുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ് എന്നിവയില്‍ ഉള്‍പ്പെടെ ബാക്ക് ഓഫീസ് ജോലികള്‍ വെട്ടിക്കുറയ്ക്കണമെന്ന നിലപാടിലാണ് റേച്ചല്‍ റീവ്‌സ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions