സിനിമ

മമ്മൂക്കയ്ക്ക് വിരോധമാണ്,​ ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായി'- ഗണേഷ്‌കുമാര്‍

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായെന്ന് തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍. നടനെന്ന നിലയില്‍ മമ്മൂക്ക തന്റെ റോള്‍ മോഡലാണെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഗണേഷ് കുമാള്‍ പറഞ്ഞു. മലയാള സിനിമയില്‍ മോഹന്‍ലാലുമായും സിദ്ദിഖുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗണേഷ് കുമാര്‍ മമ്മൂട്ടിയെക്കുറിച്ച് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

'മമ്മൂക്കയുമായി നല്ല ബന്ധമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നടന്‍ എന്ന നിലയില്‍ ഞാന്‍ മമ്മൂക്കയെ ഒരു റോള്‍ മോഡലായാണ് കണ്ടിരുന്നത്. അദ്ദേഹം എന്നില്‍ നിന്ന് ഒരുപാട് അകലം പാലിക്കുന്നുണ്ട്. അതൊന്നും കുഴപ്പമില്ല. ഞങ്ങള്‍ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷത്തില്‍ കൂടുതലായി. ദി കിംഗിലാണ് അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാന്‍ സാധിക്കാത്തത്.

ഞാന്‍ അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ആരോടും ചോദിക്കില്ല. സിനിമയില്‍ അവസരത്തിനായി ഞാന്‍ ആരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. ദൈവമായിട്ട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരുന്നുണ്ട്. വിശുദ്ധ ഖുറാനില്‍ പറഞ്ഞതുപോലെ നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ അഭിനയിക്കേണ്ട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

അമ്മയുടെ യോഗങ്ങളില്‍ കാണുമ്പോഴെല്ലാം ഞങ്ങള്‍ സംസാരിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. അദ്ദേഹത്തെ ആരാധിച്ച വ്യക്തിയാണ് ഞാന്‍ . മമ്മൂക്കയെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തിന് 36 വയസായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഞാന്‍ മമ്മൂക്കയെ പരിചയപ്പെടുന്നത്. അന്നുമുതല്‍ക്കേ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാന്‍ സംസാരിച്ചിട്ടുളളത്. ഇപ്പോഴും മമ്മൂക്കയ്ക്ക് വിരോധമാണ്. സിനിമയില്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ലാലേട്ടനെയും ഇടവേള ബാബുവിനെയും സിദ്ദിഖിനെയും വിളിക്കാറുണ്ട്. ജയറാമുമായി അപൂര്‍വമായി സംസാരിക്കും. മുകേഷിനെ നേരിട്ടാണ് കൂടുതലും കാണുന്നത്. അയാളുടെ തമാശകള്‍ കേള്‍ക്കാന്‍ നല്ല രസമാണ്' ഗണേഷ് കുമാര്‍ പറഞ്ഞു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions