യു.കെ.വാര്‍ത്തകള്‍

ഭവനവിപണയിലേക്ക് കുത്തൊഴുക്ക്; വീടുകളുടെ വില താഴുന്നു

യുകെയിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല പറഞ്ഞു. അതായത് ശരാശരി എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 29-നെ അപേക്ഷിച്ച് ഇക്കുറി 33 വീടുകള്‍ വില്‍ക്കാന്‍ കൈയിലുണ്ടെന്നാണ് കരുതുന്നത്.

സ്പ്രിംഗ് സീസണില്‍ വിപണിയിലേക്ക് എത്തുന്ന വീടുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. മാര്‍ച്ചിനും, മേയ് മാസത്തിനും ഇടയിലാണ് ഏകദേശം 30 ശതമാനം ലിസ്റ്റിംഗും സാധാരണയായി വരുന്നത്. ഇത് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വാര്‍ത്തായണ്. വിപണിയില്‍ ലഭ്യത കൂടിയതോടെ ഭവനവില വളര്‍ച്ച മെല്ലെയായി മാറിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ ഭവനവില വളര്‍ച്ചയിലെ വാര്‍ഷിക നിരക്ക് 1.8 ശതമാനത്തിലേക്ക് താഴ്ന്നു. ജനുവരിയില്‍ ഇത് 1.9 ശതമാനമായിരുന്നു. വിപണിയില്‍ കൂടുതല്‍ വീടുകള്‍ എത്തുന്നതിനാല്‍ വരും മാസങ്ങളില്‍ ഇത് വീണ്ടും താഴുമെന്നാണ് സൂപ്ല പറയുന്നത്. കൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകളും ഇതിലേക്ക് സംഭാവന നല്‍കും.

ഏപ്രില്‍ 1 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടാത്ത പരിധി 250,000 പൗണ്ടില്‍ നിന്നും 125,000 പൗണ്ടിലേക്കാണ് താഴുക. 2022-ല്‍ പ്രഖ്യാപിച്ച താല്‍ക്കാലിക ഇളവാണ് അവസാനിക്കുന്നത്. ആദ്യത്തെ വീട് വാങ്ങുന്നവരുടെ ഈ പരിധി 425,000 പൗണ്ടില്‍ നിന്നും 300,000 പൗണ്ടിലേക്കാണ് താഴുക.

ഏപ്രില്‍ 1 മുതല്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിക്കുന്നതും വീടുകള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. യുകെയിലെ 150-ഓളം കൗണ്‍സിലുകള്‍ രണ്ടാമത്തെ വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions