സിനിമ

'എമ്പുരാന്‍' കൊടുങ്കാറ്റ് യുകെയിലും; ലണ്ടന്‍ സിനി വേള്‍ഡ് പൂരപ്പറമ്പായി, ആരാധകര്‍ക്ക് സൗജന്യ ബിരയാണിയും

സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന്‍ ആഗോള തലത്തില്‍ അവതരിച്ചു. തിയറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയാണ് എങ്ങും പ്രദര്‍ശനം. ആദ്യ ഷോ കഴിഞ്ഞതോടെ എങ്ങും മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെ തിയറ്ററുകള്‍ക്കൊപ്പം യുകെയിലും റെക്കോര്‍ഡ് പ്രദര്‍ശനമാണ്. ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പുതന്നെ ആരാധകര്‍ ലണ്ടനിലെ സിനി വേള്‍ഡ് തിയറ്റര്‍ പൂരപ്പറമ്പായി. യുകെ സമയം പുലര്‍ച്ചെ 12.30ന് ആദ്യ പ്രദര്‍ശനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും, ഒന്നര മണിക്കൂര്‍ വൈകിയാണ് ഷോ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 7.10ന് ആരംഭിച്ച ലൂസിഫര്‍ റീ-റിലീസ് ഷോ കണ്ടിട്ട് പ്രീമിയര്‍ ഷോ കാണാന്‍ എത്തിയ ലാലേട്ടന്‍ ഫാന്‍സുകാരും തിയറ്ററിനുള്ളിലുണ്ടായിരുന്നു.

എമ്പുരാന്റെ സ്റ്റൈലില്‍ കറുത്ത വേഷം ധരിച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ ലണ്ടനിലെ ഇല്‍ഫോഡിലുള്ള തിയറ്ററില്‍ എത്തിയത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ ആഘോഷം തുടങ്ങിയിരുന്നു. എമ്പുരാന്റെ പോസ്റ്റര്‍ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മോഹന്‍ലാലിന് ജയ് വിളിച്ചും നൂറുകണക്കിന് ആളുകളാണ് പ്രീമിയര്‍ ഷോ കാണാന്‍ തടിച്ചുകൂടിയത്.

ആദ്യ ഷോയ്ക്ക് പോകാന്‍ കഴിയാത്തവര്‍ സിനിമയുടെ സസ്പെന്‍സ് നശിപ്പിക്കുന്ന യാതൊന്നും പുറത്തുവിടരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. യുകെയില്‍ മാത്രം റിലീസ് ദിനമായ ഇന്ന് 246ല്‍ പരം തിയറ്ററുകളിലായി 1200ല്‍ പരം ഷോകളാണ് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ചില തിയറ്ററുകളില്‍ 25 ഷോകള്‍ വരെ നടത്തുന്നുണ്ട്. യുകെയെ കൂടാതെ 33 യൂറോപ്യന്‍ രാജ്യങ്ങളിലും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലണ്ടനില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ അഭ്യര്‍ഥന പ്രകാരമാണ് ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം നേടിയ ആര്‍എഫ്ടി ഫിലിംസ് പ്രത്യേക പ്രീമിയര്‍ ഷോ ഒരുക്കിയത്. പ്രീമിയര്‍ ഷോ കാണാന്‍ എത്തിയവര്‍ക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്തിരുന്നു.

ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളില്‍ ഒന്നായ എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തിയത്.

  • സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും; ദിവ്യാ ഉണ്ണി
  • പ്രണവ് ലണ്ടനിലേക്ക് പോകുന്നു, എന്ന് തിരിച്ചുവരുമെന്നറിയില്ല- സുചിത്ര മോഹന്‍ലാല്‍
  • അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ തൃഷ, രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്
  • ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹന്‍ലാലിന്റെ സിഡ്‌നി ഷോ മാറ്റി
  • വിജയ്‌യുമായുള്ള വിവാഹമോചന കേസ് പിന്‍വലിച്ച് സംഗീത
  • 'തുടക്കം' റിലീസിന് മുന്നെ മണ്ണാറശാല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയയും സുചിത്രയും
  • ശ്വേതാ മേനോന്‍ ഭരണസമിതിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍
  • വിസ്മയയുടെ 'തുടക്കം' കണ്ട് ഇഷ്ടപ്പെട്ടു, ജൂഡ് ആന്തണിക്ക് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ചു സുചിത്ര
  • തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനം
  • പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഇനിയും പ്രതികരിക്കും- വിസ്മയ മോഹന്‍ലാല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions