യു.കെ.വാര്‍ത്തകള്‍

യുകെയിലെ സ്‌കൂളുകളില്‍ മൂന്നു വര്‍ഷത്തിനിടെ ഗുരുതര അക്രമങ്ങളില്‍ 25% വര്‍ധന

കേരളത്തില്‍ മാത്രമല്ല യുകെയിലും സ്‌കൂളുകളില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ കൂടുന്നു. ഇരകളാകുന്നതോ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളും. 9 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

ഏഴു വയസുകാരന്‍ കത്തിയായി സ്‌കൂളില്‍ വരുന്നതും സഹപാഠിക്ക് വിഷം കൊടുക്കുന്നതും തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയും ഉള്‍പ്പെടെ കൗമാരക്കാര്‍ കുറച്ചൊന്നുമല്ല ക്രിമിനല്‍ പ്രവര്‍ത്തികള്‍ കാണിച്ചുകൂട്ടുന്നത്.

ലണ്ടനില്‍ 11156 ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 5618 കേസുകളും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 5118 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വര്‍ഷത്തിനിടെ ഇത്തരം ഗൗരവമുള്ള സംഭവങ്ങളില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടായി. വിദ്യാലയങ്ങളില്‍ നിന്ന് കണ്ടെടുത്തത് 4800 ഓളം ആയുധങ്ങളാണ്.

അതിനിടെ ഇംഗ്ലണ്ടിലെ അഞ്ചില്‍ ഒരു അധ്യാപകനെ ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥി ആക്രമിച്ചിട്ടുണ്ടെന്ന് ബിബിസി നിയോഗിച്ച ഒരു സര്‍വേ പറയുന്നു.

തുപ്പല്‍, അസഭ്യം പറയല്‍, കസേര എറിയല്‍ എന്നിവ പതിവായി സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണെന്നാണ് അധ്യാപകന് പറയുന്നത്.കോവിഡ് പാന്‍ഡെമിക്കിന് ശേഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് അക്രമവും ദുരുപയോഗവും വര്‍ദ്ധിക്കുന്നതായി അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഒരു യൂണിയന്‍ പറയുന്നു. ഏതായാലും സ്‌കൂളുകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.

  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  • പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
  • ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions