നാട്ടുവാര്‍ത്തകള്‍

യുവനടിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി; പൂജാരിക്ക് ജീവപര്യന്തം തടവും 10ലക്ഷം രൂപ പിഴയും

യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. ടിവി താരം കുറുഗന്തി അപ്സരയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലാണ് പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി തെലങ്കാന രംഗറെഡ്ഡി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിന് 10,000 രൂപ പിഴയും ഏഴ് വര്‍ഷം കൂടി തടവും വിധിച്ചിട്ടുണ്ട്. നടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

2023ല്‍ ആണ് കൊലപാതകം നടക്കുന്നത്. സായ് കൃഷ്ണ പൂജാരിയായിരുന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അപ്സര. ക്ഷേത്ര ദര്‍ശനം പ്രണയത്തിന് വഴിമാറുകയായിരുന്നു. വിവാഹിതനായിരുന്നെങ്കിലും അപ്‌സരയുമായുള്ള ബന്ധം സായ് കൃഷ്ണ തുടരുകയായിരുന്നു. എന്നാല്‍ ഇതിനിടെ അപ്സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു. അപ്സര വിവാഹം കഴിക്കാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

സുഹൃത്തുക്കള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സായ് കൃഷ്ണ ഷംഷാബാദിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് കൊല്ലുകയുമായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേന്ന് രാത്രി 8:15 ഓടെയാണ് ഇരുവരും സരൂര്‍നഗറില്‍ നിന്ന് പുറപ്പെടുന്നത്. 10 മണിയോടെ ഷംഷാബാദിലെ ഹോട്ടലില്‍ അത്താഴം കഴിച്ച ശേഷം ജൂണ്‍ 4ന് പുലര്‍ച്ചെ 3:50 ഓടെ നാര്‍കുഡയിലെത്തി.

വിജനമായ പ്രദേശത്ത് എത്തിയതോതെ കാറില്‍ ഉറങ്ങുകയായിരുന്ന അപ്സരയെ സായ് കൃഷ്ണ സീറ്റ് കവര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം സരൂര്‍നഗറിലെ വീട്ടിലേക്ക് മടങ്ങിയ പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാന്‍ റൂം ഫ്രഷ്നറുകള്‍ ഉപയോഗിക്കുകയും ചെയ്തു.

പിന്നീട്, അപ്സരയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ് സരൂര്‍നഗറിലെ ബംഗാരു മൈസമ്മ ക്ഷേത്രത്തിനടുത്തുള്ള മാന്‍ഹോളില്‍ തള്ളി. കുറ്റകൃത്യം മറച്ചു വയ്ക്കാനായി മാന്‍ഹോളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പറഞ്ഞ് രണ്ട് ട്രക്ക് മണ്ണ് കൊണ്ടുവന്ന് മാന്‍ഹോള്‍ നിറച്ച് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. ഷംഷാബാദില്‍ വച്ച് അപ്സരയെ കാണാതായി എന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അപ്സരയുടെ അമ്മയുടെ സഹോദരന്‍ എന്ന പേരിലാണ് പരാതി നല്‍കിയത്. അപ്സര മരുകള്‍ ആണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ സായ് കൃഷ്ണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കേസില്‍ നിര്‍ണായക തെളിവുകളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions