യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പതിമൂന്നുകാരി മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സ് വിമാനം പറത്തി

യുകെയില്‍ പതിമൂന്നുകാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. സിബി നിലബൂരിന്റെ മകള്‍ നിയയാണ് വിമാനം പറത്തിയത്. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെര്‍ണാര്‍ഡ് തന്റെ മകന്‍ ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്കും പ്രചോദനമായത്. ബെര്‍ണാര്‍ഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്‍എഎഫിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത നിയക്ക് 13 വയസ് പൂര്‍ത്തിയായപ്പോള്‍ കേഡറ്റായി ചേരാന്‍ അവസരം ലഭിച്ചു.

എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞുവന്നാല്‍ ഏഴുമുതല്‍ പത്തുവരെ കേഡറ്റുകള്‍ക്കുള്ള പരിശീലനത്തിന് ക്യാംപില്‍ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും നേടുന്നതിലും പരേഡുകളില്‍ അഭിമാനത്തോടെ പങ്കെടുക്കുന്നത് ഈ പെണ്‍കുട്ടിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. 12നും 17നും ഇടയില്‍ പ്രായമുള്ള യുകെയിലെ മലയാളി കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി സിബി നിലബൂര്‍ ഈ അനുഭവം പങ്കുവെക്കുന്നു. ഭാവിയില്‍ എയര്‍ഫോഴ്‌സിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ താല്‍പ്പര്യമുള്ളവര്‍ക്ക് ആര്‍എഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് നല്‍കുന്നത്.

ഹൈക്കിങ്, ക്യാംപിങ്, നാവിഗേഷന്‍ പരിശീലനം, എക്‌സര്‍സൈസുകള്‍, റൈഫിള്‍ പരിശീലനം, ഷൂട്ടിങ് മത്സര പരിശീലനം, ലീഡര്‍ഷിപ്പ് പരിശീലനം, ടീം ബില്‍ഡിങ്, പ്രോബ്ലം സോള്‍വിങ്, സൈബര്‍ കമ്യൂണിക്കേഷന്‍ പരിശീലനം, എന്‍ജിനിയറിങ് സയന്‍സ് പ്രൊജക്ടുകള്‍, സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രാജ്യാന്തര ക്യാംപുകള്‍, നാറ്റോ ക്യാംപ് സന്ദര്‍ശനങ്ങള്‍, മിലിട്ടറി ക്യാംപ് സന്ദര്‍ശനങ്ങള്‍, ഡ്യൂക്ക് ഓഫ് എഡിന്‍ബറോ അവാര്‍ഡില്‍ പങ്കാളിയാകാന്‍ അവസരം എന്നിങ്ങനെ നിരവധി അവസരങ്ങള്‍ ആര്‍എഎഫ് കേഡറ്റുകള്‍ക്ക് ലഭിക്കും. ഇന്ന് നിയയോടൊപ്പം ആന്‍ട്കിമിലെ എയര്‍ ബേസില്‍ മറ്റ് നാല് മലയാളി കേഡറ്റുകളും വിമാനം പറത്താന്‍ ഉണ്ടായിരുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സിബി നിലബൂര്‍ കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മലയാളി കുട്ടികള്‍ എയര്‍, ആര്‍മി, നേവല്‍ കേഡറ്റുകളായി മുന്നോട്ട് വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകും.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions