നാട്ടുവാര്‍ത്തകള്‍

'എമ്പുരാനെ'തിരെ ഒരു ക്യാംപെയ്‌നും തുടങ്ങിയിട്ടില്ലെന്നു ബിജെപി

'എമ്പുരാന്‍' സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. എന്നാല്‍ എമ്പുരാനെതിരെ ബിജെപി ഒരു ക്യാംപെയ്‌നും നടത്തുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍.

സിനിമ, സിനിമയുടെ വഴിക്ക് പോകും. സിനിമാസ്വാദകര്‍ എന്ന നിലയില്‍ പലരും അഭിപ്രായം പറയും. പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. പിന്നില്‍ പുറത്തു നിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സുധീര്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, സിനിമ കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണ് എന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥിന്റെ പ്രതികരണം.

പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമര്‍ശനമുണ്ടെന്ന അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാന്‍ പ്രദര്‍ശനം തുടരുന്നത്.

ചിത്രം ഓപ്പണിങ് ദിനത്തില്‍ 22 കോടി രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions