നാട്ടുവാര്‍ത്തകള്‍

ലണ്ടനില്‍ പ്രസംഗിക്കുന്നതിനിടെ മമതയ്‌ക്കെതിരെ പ്രതിഷേധം: തന്നോട് മോശമായി പെരുമാറരുതെന്ന് മമത

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം. ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായുള്ള അക്രമങ്ങളും വനിത ഡോക്ടറുടെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവത്തിലുമായിരുന്നു പ്രതിഷേധം.

ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കെല്ലോഗ കോളജിലായിരുന്നു മമതയുടെ പ്രസംഗം. പരിപാടി തുടങ്ങിയപ്പോള്‍ സദസില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.

പ്രതിഷേധം ശക്തമായതോടെ ഭയന്നു പോയ മമത നിങ്ങള്‍ ഇങ്ങനെ പെരുമാറരുത് , എന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്. ഞാന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ മമത പറയുന്നുണ്ടായിരുന്നു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions