യു.കെ.വാര്‍ത്തകള്‍

ഇന്ന് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്‍പോട്ട് വച്ചിട്ട് കിടന്നുറങ്ങുക; സമ്മര്‍ ടൈം നാളെ ആരംഭിക്കുമ്പോള്‍...

ലണ്ടന്‍: ഈ വര്‍ഷത്തെ സമ്മര്‍ ടൈം നാളെ പുലര്‍ച്ചെ ആരംഭിക്കുമ്പോള്‍ രാത്രി കിടക്കുന്നതിനു മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്‍പോട്ട് വയ്ക്കുക. നിങ്ങളുടെ ഒരു മണിക്കൂര്‍ നഷ്ടപ്പെടാതിരിക്കാന്‍ കിടക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ ക്ലോക്ക് മുന്‍പോട്ട് വയ്ക്കുന്നതാണ് നല്ലത്. കാര്‍ഷിക മേഖലയില്‍ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യപ്രകാശം പാഴാകാതിരിക്കുന്നതിനാണ് 1916 ല്‍ സമയമാറ്റം എന്ന ആശയം കൊണ്ടുവന്നത്.

വേനല്‍ക്കാല മാസങ്ങളില്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുന്ന സൂര്യപ്രകാശം ഇതുവഴി ഉപയോഗപ്രദമാക്കാന്‍ കഴിയും. ജനങ്ങള്‍ പകല്‍വെളിച്ചം പാഴാക്കാതിരിക്കുന്നതിനും, ഊര്‍ജ്ജം ലാഭിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് തിരിച്ചറിഞ്ഞ് 1907 ല്‍ ബ്രിട്ടീഷ് ബില്‍ഡറായിരുന്ന വില്യം വില്ലെറ്റ് ആണ് ഇത്തരത്തില്‍ ഒരു സമയമാറ്റത്തിനായി ആദ്യമായി ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ നിരന്തര പ്രചാരണം കൂടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ക്ലോക്കിലെ സമയം മുന്‍പോട്ട് ആക്കുന്നതിലൂടെ ദൈര്‍ഘ്യമേറിയ പകലുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താം എന്ന മേന്മ ഉണ്ടെങ്കിലും, ഉറക്കത്തിന്റെ കാര്യത്തില്‍ ഉള്‍പ്പടെ തിരിച്ചടികളും ഇതിനുണ്ട്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions